നാലാം ഗിന്നസ് റെക്കോഡ് തിളക്കത്തിൽ സൂഫിയ സൂഫി
text_fieldsദോഹ: ഇന്ത്യൻ അൾട്രാറണ്ണർ സൂഫിയ സൂഫി ഖത്തറിൽ തന്റെ നാലാമത്തെ ഗിന്നസ് ലോക റെക്കോഡിന്റെ തിളക്കത്തിൽ. ജനുവരി 12ന് രാവിലെ 06:16ന് സൗദി അതിർത്തിയിലുള്ള അബു സംറയിൽനിന്ന് ഗിന്നസ് റെക്കോഡിലേക്ക് ഓട്ടം ആരംഭിച്ച സൂഫിയ ജനുവരി 13ന് ഉച്ചക്ക് 12.50ന് അൽ റുവൈസിൽ ഓട്ടം പൂർത്തിയാക്കി. 30 മണിക്കൂർ 34 മിനിറ്റ് സമയത്തിലാണ് ഫിനിഷ് ചെയ്തത്.
35 മണിക്കൂറിനുള്ളിൽ ഓട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആ സമയത്തിനും ഏറെ മുമ്പേ ഓടിയെത്തുകയായിരുന്നു.
മൂന്നു ഗിന്നസ് റെക്കോഡ് സ്വന്തം പേരിലുള്ള സൂഫിയ ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിനുള്ള ബോധവത്കരണവുമായാണ് ‘റൺ അക്രോസ് ഖത്തർ’ ചലഞ്ചിനൊരുങ്ങിയത്.
ഈ ഓട്ടത്തിനിടയിൽ, നിരവധി പ്രാദേശിക ഖത്തരി ഓട്ടക്കാർ അവർക്കൊപ്പം ചേർന്നിരുന്നു. ഇന്ത്യൻ സ്പോർട്സ് സെന്റർ സൂഫിയക്ക് പിന്തുണ നൽകുകയും ചെയ്തു.
ഐ.എസ്.സി അംഗങ്ങളിൽ പലരും ചലഞ്ചിന്റെ ഫിനിഷിങ് ലൈനിൽ സൂഫിയക്കൊപ്പം ചേർന്നു. 200ഓളം കിലോമീറ്ററുകൾ പിന്നിട്ട സൂഫിയ വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമടക്കമുള്ള വെല്ലുവിളികൾ മറികടന്നാണ് ലക്ഷ്യത്തിലെത്തിയത്. ഈ ഓട്ടത്തിനിടയിൽ ടീമിലെ മൂന്നംഗങ്ങൾ സൂഫിയയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.