പ്രവാസ മണ്ണിൽനിന്ന് നാടിെൻറ പച്ചപ്പിലേക്ക്
text_fieldsമനാമ: 32 വർഷം നീണ്ട പ്രവാസ ജീവിതം സമ്മാനിച്ച ഒാർമകളുമായാണ് രഞ്ജിത്ത് പൊടിക്കാരൻ നാട്ടിലേക്ക് തിരിച്ചുപോകുന്നത്. ഇത്രയും വർഷമായെങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞപോലുള്ള തോന്നലാണ് അദ്ദേഹത്തിെൻറ മനസ്സിൽ.
വടകര ചെമ്മരത്തൂർ സ്വദേശിയായ രഞ്ജിത് 1988ലാണ് ബഹ്റൈനിൽ എത്തിയത്. നാട്ടിൽ ഒാേട്ടാമൊബൈൽ എൻജിനീയറിങ് പഠനശേഷമാണ് പ്രവാസ ജീവിതം ആരംഭിക്കുന്നത്. ബഹ്റൈനിൽ വന്ന് എട്ട് മാസത്തിനകം വൈ.കെ അൽമൊയ്യാദ് കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ലഭിച്ചു. ഷോറൂം മാനേജറായി 16 വർഷം മുമ്പ് ഇൗ സ്ഥാപനത്തിൽനിന്ന് വിരമിച്ചതിനുശേഷം കലാരംഗത്ത് സജീവമായി.
ഇക്കാലത്ത് തിലകനെ നായകനാക്കി 'കൂടാരം' എന്നൊരു സിനിമ നിർമിച്ചു. നിരവധി ഷോർട്ട് ഫിലിമുകളും സംഗീത ആൽബങ്ങളും നിർമിച്ചു. ഒരു ചാനലിനുവേണ്ടിയും ആൽബങ്ങൾ ചെയ്തു. സ്റ്റാമ്പ് കലക്ഷൻ, കൗതുക വസ്തുക്കളുടെ ശേഖരം എന്നിവയും രഞ്ജിത്തിനുണ്ട്.വടകര അസോസിയേഷൻ, ഇന്ത്യൻ ക്ലബ്, ബഹ്റൈൻ കേരളീയ സമാജം എന്നിവയിലും സജീവമായിരുന്നു.
ഭാര്യ ഷർമിള ബഹ്റൈനിൽ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്നു. മകൾ പൂജയും ബഹ്റൈനിൽ ജോലി ചെയ്യുന്നുണ്ട്. മകൻ വിഷ്ണുവും കലാരംഗത്ത് സജീവമാണ്. സ്കൂൾ പഠനം തൊട്ട് നിരവധി നൃത്ത മത്സരങ്ങളിൽ സമ്മാനം വാരിക്കൂട്ടിയ പ്രതിഭയാണ് ഇൗ മിടുക്കൻ. നാട്ടിൽ പ്രായമായ മാതാപിതാക്കളെ നോക്കാനാണ് പ്രവാസം മതിയാക്കി തിരിച്ചുപോകാൻ തീരുമാനിച്ചതെന്ന് രഞ്ജിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.