പാഴ്വസ്തുക്കൾ ഷംന സ്വീകരണമുറിയിലെ അലങ്കാരമാക്കും
text_fieldsപാഴ്വസ്തുവായി വലിച്ചെറിയാൻ ഇൗ ഭൂമിയിൽ ഒന്നുമില്ലെന്നാണ് ഷംന സിദ്ദീഖ് പറയുന്നത്. ൈകയിൽ കിട്ടിയതൊക്കെെകാണ്ട് സുന്ദര രൂപങ്ങൾ ഉണ്ടാക്കി കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ദമ്മാമിൽ പ്രവാസിയായ ഇൗ കൊല്ലം മാടവന സ്വദേശി. ചിത്രംവരയിലും പെയിൻറിങ്ങിലും തൽപരയായ ഷംനയെ പ്രവാസ ജീവിതമാണ് കരകൗശലത്തിലേക്ക് വഴിതിരിച്ചുവിട്ടത്.
രാവിലെ ഭർത്താവ് ഒാഫിസിലും കുട്ടികൾ സ്കൂളിലും പോയിക്കഴിഞ്ഞാൽ ഒറ്റക്കാവുന്ന സമയത്തെ സജീവമാക്കുന്നത് എങ്ങനെയെന്ന ആേലാചനയിൽ നിന്നാണ് പാഴ്വസ്തുക്കളെ സുന്ദര രൂപമാക്കി മാറ്റുന്ന കരകൗശല നിർമാണത്തിലേക്ക് തിരിയുന്നത്. വീട്ടിലെ മുട്ടത്തോടും ഉള്ളിത്തൊലിയും ബദാമിെൻറ തോടും കുട്ടികളുടെ ഉപേക്ഷിച്ച നോട്ടുബുക്കിലെ പേപ്പറുകളും ജ്യൂസ്-വെള്ളക്കുപ്പികളുമൊക്കെ ഷംനയുെട പരീക്ഷണ വസ്തുക്കളായി.
അതൊക്കെ പുതിയരൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നതുകണ്ട് വീട്ടുകാരും കൂട്ടുകാരുമൊക്കെ വിസ്മയം കൂറി. കണ്ടവരൊക്കെ നല്ലത് പറഞ്ഞ് പ്രോത്സാഹിപ്പിച്ചപ്പോൾ ആത്മവിശ്വാസമേറി. ആദ്യം നിർമിച്ചതൊക്കെ കൂട്ടുകാർക്ക് സമ്മാനിച്ചു. ക്രമേണ ഷംനയുടെ ശേഖരത്തിൽ മനോഹര രൂപങ്ങളുടെ എണ്ണം ഏറി വന്നു. പിന്നീട് കൂട്ടിെവച്ചതെല്ലാം കൂട്ടി ചില എക്സിബിഷനുകളിൽ പെങ്കടുത്തു. അപ്പോഴാണ് കരകൗശല കലയുടെ വിലയറിഞ്ഞതെന്ന് ഷംന പറഞ്ഞു.
പ്രദർശനം കാണാൻ വന്നവരെല്ലാം വിലതന്ന് സാധനങ്ങൾ വാങ്ങാൻ തയാറായി. ചെറിയ കാർഡ് ബോർഡ് പെട്ടികളും ൈവറ്റ് സിമൻറുമൊക്കെ ഉപയോഗിച്ച് ഷംന നിർമിച്ച ഗിറ്റാറും വീണയുമൊക്കെ കണ്ട് ആളുകൾ വിസ്മയം കൂറി. പഴയ ഫോണിെൻറ രൂപവും പൂപ്പാത്രങ്ങളും കൂജയും കളിവഞ്ചിയും കളിപ്പാട്ടങ്ങളുമൊെക്ക ഷംന നിർമിച്ചു. ഒരു കഥയോ കവിതയോ പിറക്കുന്നതുപോലുള്ള അസ്വസ്ഥതയാണ് ഇത്തരം രൂപങ്ങൾ ഉണ്ടാക്കിത്തീർക്കുന്നതുവരെ താൻ അനുഭവിക്കുന്നതെന്ന് ഷംന പറയുന്നു.
കോവിഡ്കാലം സ്വസ്ഥമായിരുന്ന് ഇത്തരം നിരവധി സാധനങ്ങൾ ഉണ്ടാക്കാൻ ഉപയോഗപ്പെടുത്തിയതായി ഷംന പറഞ്ഞു. ഇപ്പോൾ ഇൗ ആശയം മറ്റുള്ളവരിലേക്കും പകരുക എന്ന ലക്ഷ്യംവെച്ച് 'ഷംനാസ് ക്രാഫ്റ്റ്' എന്ന യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. ഷംനയുടെ സഹോദരൻ ഇപ്പോൾ ദുബൈയിലുള്ള സഫീർ നല്ലൊരു ചിത്രകാരനാണ്. ഷംനയുടെ ഭർത്താവ് സിദ്ദീഖ് ദമ്മാമിൽ കമ്പനിയിലെ ബിസിനസ് ഡവലപ്മെൻറ് മാനേജരായി ജോലി ചെയ്യുന്നു. നാലു മക്കളാണ് ഇവർക്ക്. സഫ സിദ്ദീഖ്, ഫിദ സിദ്ദീഖ്, നദ സിദ്ദീഖ്, നബ സിദ്ദീഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.