'ഇൻഡസ്ട്രി ഓൺ കാമ്പസ്'; വർക്ക് ഓർഡർ സ്വീകരിച്ച് ഷീ-ബിസ്
text_fieldsആറ്റിങ്ങൽ: ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി 40 ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽ എൽ.ഇ.ഡി വിഡിയോ വാൾ സ്ഥാപിക്കുന്നത് ആറ്റിങ്ങൽ ഗവ. പോളിടെക്നിക് വിദ്യാർഥികൾ. പഠനത്തോടൊപ്പം തൊഴിലും എന്ന ലക്ഷ്യത്തോടെയുള്ള 'ഇൻഡസ്ട്രി ഓൺ കാമ്പസ്' പദ്ധതിയിലൂടെയാണ് കരാർ യാഥാർഥ്യമായത്. ആറ്റിങ്ങലിൽ പോളിയിൽ രൂപവത്കരിച്ച വനിത വിദ്യാർഥികളുടെ യൂനിറ്റായ ഷീ- ബിസ് വർക്ക് ഓർഡർ സ്വീകരിച്ചു. ഇതിൽ ആറ് വിദ്യാർഥിനികൾക്ക് വിഡിയോ വാൾ അസംബ്ലിയിലും പ്രോഗ്രാമിങ്ങിലും അസാപ് കേരള പരിശീലനം നൽകി.
84 പെൺകുട്ടികളാണ് യൂനിറ്റിലുള്ളത്. ഇവർക്ക് പ്രോജക്ട് അനുസരിച്ച് 5000 രൂപ പ്രതിമാസ വരുമാനം ലഭിക്കും. പെൺകുട്ടികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനാണ് ഷീ-ബിസിലൂടെ പദ്ധതി ഒരുക്കിയത്. പദ്ധതി വിദ്യാർഥികളുടെ മനോവീര്യം വർധിപ്പിക്കുകയും കൂടുതൽ വിദ്യാർഥികളെ സംരംഭകത്വ സാധ്യതകൾ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകമെന്നും കോളജ് പ്രിൻസിപ്പൽ ഷാജിൽ അന്ത്രു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.