വിദ്യാര്‍ഥികളുമായി സംവദിച്ച് റൊമേനിയന്‍ ഗവേഷക
text_fieldsപുളിക്കല്‍: കേരളത്തിലെ യമനി സയ്യിദ് കുടുംബങ്ങളുടെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ പഠിക്കാനെത്തിയ റോമേനിയന്‍ ഗവേഷക പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജിലെ വിദ്യാര്‍ഥികളുമായി സംവദിച്ചു.
ഐ.ക്യു.എ.സി ആഭിമുഖ്യത്തില്‍ 'ഗവേഷണ രംഗത്തെ നൂതന പ്രവണതകള്‍' എന്ന വിഷയത്തില്‍ നടന്ന വാക്ക് വിത്ത് സ്‌കോളര്‍ പരിപാടിയിലാണ് റൊമേനിയന്‍ റിസര്‍ച്ച് സ്‌കോളര്‍ കാത്തലീന പവല്‍ പങ്കെടുത്തത്. ഗവേഷണ ഭാഗമായി മലപ്പുറം, പൊന്നാനി, മഞ്ചേരി, പൂക്കോട്ടൂര്‍, കൊണ്ടോട്ടി, പുളിക്കല്‍, കുറ്റിച്ചിറ, പാണക്കാട്, മമ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ കാതലീന പവല്‍ നാട്ടു കേരളത്തിന്റെ നാട്ടു നന്മ തിരിച്ചറിയാനാണ് കുട്ടികളുമായി ഇടപഴകിയത്.
ലോക പരിജ്ഞാനവും നാട്ടു വിവരങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അറബിക് വിഭാഗം മേധാവി ഡോ. എന്‍. മുഹമ്മദ് അലി, പ്രൊഫ. കെ.പി. അബ്ദു റഷീദ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഡോ. ബഷീര്‍ മാഞ്ചേരി, ഐ.ക്യു.എ.സി. ജോ. കോഓഡിനേറ്റര്‍ ഡോ. കെ. മുഹമ്മദ് അമാന്‍, ഡോ. മുഹമ്മദ് ബഷീര്‍, പ്രൊഫ. ഇബ്‌റാഹീം, ടി. റഹീബ്, ഡോ. ശഫീഖ്, മുഹ്‌സിന, പ്രൊഫ. സഈദ പിലാത്തോട്ടത്തില്‍, ഡോ. നിഷാദലി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.