മികവ് തെളിയിച്ച് ബഹ്റൈൻ വനിതകൾ
text_fieldsമനാമ: സുപ്രധാനമേഖലകളിലും മികവ് തെളിയിച്ച് ബഹ്റൈൻ വനിതകൾ. ബഹ്റൈൻ വനിത സുപ്രീം കൗൺസിൽ ചെയർപേഴ്സൻ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിൽ വിപുലമായ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്.
അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ വലിയ മാറ്റങ്ങളുണ്ടാക്കിയതായി കഴിഞ്ഞ ദിവസം ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗവും വിലയിരുത്തിയിരുന്നു.
വിവിധ പദ്ധതികളിലൂടെ ബഹ്റൈനിലെ വനിതകളുടെ ഉന്നമനത്തിനായി നടത്തിയ ശ്രമങ്ങൾ വിജയത്തിലെത്തിയതായും യോഗം വിലയിരുത്തി. രാജ്യത്തെ പ്രധാനസ്ഥാപനങ്ങളിലൊന്നായ ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേൾസ് ആൻഡ് ജെം സ്റ്റോൺസിലെ ആകെ അംഗസംഖ്യയിൽ 53 ശതമാനവും സ്ത്രീകളാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
സ്ഥാപനത്തിലെ സീനിയർ മിഡിൽ മാനേജ്മെന്റുകളിലെ സ്ത്രീ പ്രാതിനിധ്യം 66 ശതമാനമാണ്. വനിത സുപ്രീം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിലൂടെ എല്ലാ പ്രധാന തൊഴിൽ മേഖലകളിലും സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.