Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightസാ​മൂ​ഹി​ക,...

സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ പാ​ട്ടു​ക​ൾ ഇ​നി​യും വ​രും...

text_fields
bookmark_border
പു​ഷ്പാ​വ​തി
cancel
camera_alt

പു​ഷ്പാ​വ​തി

ഗ​ൾ​ഫ് ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ ഇ​ടം

ഖ​ത്ത​ർ, ഒ​മാ​ൻ, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​​ലെ​ല്ലാം പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. കു​വൈ​ത്തി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് എ​ത്തു​ന്ന​ത്. 2019ൽ ​കു​വൈ​ത്തി​ൽ സം​ഗീ​ത​വു​മാ​യി എ​ത്തി​യി​രു​ന്നു. എ​ല്ലാ​യി​ട​ങ്ങ​ളും ന​ല്ല അ​നു​ഭ​വ​ങ്ങ​ളും ഓ​ർ​മ​ക​ളു​മാ​ണ് സ​മ്മാ​നി​ച്ച​ത്. ഷാ​ർ​ജ​യി​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു പ്രോ​ഗ്രാം. നാ​ട്ടി​ൽ നി​ന്ന് എ​ത്ര​യോ അ​ക​ലെ നി​റ​ഞ്ഞ ആ​ൾ​ക്കൂ​ട്ട​ത്തെ ക​ണ്ട​പ്പോ​ൾ അ​ത്ഭു​തം തോ​ന്നി. ക​ല​യെ​യും ക​ലാ​കാ​ര​ന്മാ​രെ​യും എ​ന്നും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​വ​രാ​ണ് പ്ര​വാ​സി​ക​ൾ. ക​ലാ​കാ​ര​ന്മാ​രെ വ​ലി​യ ആ​ദ​ര​വോ​ടെ​യും സ്നേ​ഹ​ത്തോ​ടെ​യും കാ​ണു​ന്ന​വ​രാ​ണി​വ​ർ. 'സ്നേ​ഹി​ച്ചു​കൊ​ല്ലു​ക' എ​ന്ന വാ​ക്ക് ശ​രി​ക്കും ബോ​ധ്യ​മാ​കു​ന്ന​ത് ഗ​ൾ​ഫി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്. സു​ര​ക്ഷി​ത​മാ​യി വ​ന്നു​പോ​കാ​നും പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ക്കാ​നും​കൂ​ടി ക​ഴി​യു​ന്ന ഇ​ട​ങ്ങ​ളാ​ണ് എ​ല്ലാ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും.

സം​ഗീ​തം സാ​മൂ​ഹി​ക ന​ന്മ​ക്ക്

2003ലാ​ണ് ആ​ദ്യ പ്രോ​ജ​ക്ടി​ൽ കൈ​വെ​ച്ച​ത്. 2004ൽ ​ഒ​മ്പ​തു പാ​ട്ടു​ക​ളു​ടെ ആ​ൽ​ബം 'ക​ബീ​ർ മ്യൂ​സി​ക് ഓ​ഫ് ഹാ​ർ​മ​ണി' പു​റ​ത്തി​റ​ങ്ങി. ക​ബീ​ർ ദാ​സി​ന്റെ ദോ​ഹ​ക​ളു​ടെ മ​ല​യാ​ളം സം​ഗീ​തം ചെ​യ്തു പാ​ടി​യ​താ​ണ് അ​ത്. ര​വീ​ന്ദ്ര നാ​ഥ ടാ​ഗോ​റി​​ന്റെ 'പോ​യം​സ് ഓ​ഫ് ക​ബീ​ർ' എ​ന്ന ഇം​ഗീ​ഷ് വി​വ​ർ​ത്ത​ന​മാ​ണ് അ​തി​ന് ആ​ശ്ര​യി​ച്ച​ത്. ഓ​രോ പാ​ട്ടു​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത​തി​നു പി​ന്നി​ലും ചി​ല ല​ക്ഷ്യ​ങ്ങ​ളും ച​രി​ത്ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ക​ബീ​ർ​ദാ​സി​ന്റെ പാ​ട്ടു​ക​ളി​ൽ മ​ത​വി​ഭാ​ഗീ​യ​ത​ക്കും വ​ർ​ഗീ​യ​ത​ക്കു​മെ​തി​രാ​യ വ​ലി​യ സ​ന്ദേ​ശ​ങ്ങ​ളു​ണ്ട്. ദൈ​വം എ​വി​ടെ​യാ​ണ് എ​ന്ന അ​ന്വേ​ഷ​ണ​ത്തി​നു​ള്ള മ​റു​പ​ടി അ​വ​യി​ൽ കാ​ണാ​നാ​കും. ശേ​ഷം ഖ്വാ​സി ന​സ്റു​ൽ ഇ​സ്‍ലാ​മി​ന്റെ ക​വി​ത​ക​ൾ മ​ല​യാ​ള​ത്തി​ലാ​ക്കി പാ​ടി. പി​ന്നീ​ട് നാ​രാ​യ​ണ ഗു​രു​വി​ന്റെ നി​ര​വ​ധി കൃ​തി​ക​ൾ ക​​മ്പോ​സ് ചെ​യ്തു. പൊ​യ്ക​യി​ൽ അ​പ്പ​ച്ച​ന്റെ കാ​ണു​ന്നീ​ലൊ​ര​ക്ഷ​ര​വും എ​ന്റെ വം​ശ​ത്തെ​പ്പ​റ്റി, പു​ല​യ​നൊ​രു പ​ള്ളി പ​റ​യ​നൊ​രു പ​ള്ളി എ​ന്നി​വ​യും, ആ​സാ​ദി മു​ദ്രാ​വാ​ക്യ​വും ക​മ്പോ​സി​ങ് ചെ​യ്ത് പാ​ട്ടു​രൂ​പ​ത്തി​ൽ ഇ​റ​ക്കി.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ പ്ര​തി​ക​ര​ണ​മാ​യി 'എ​ത്ര​യെ​ത്ര മ​തി​ലു​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞ കേ​ര​ളം' എ​ന്ന ഗാ​നം പാ​ട്ടി​ലൂ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു. പൗ​ര​ത്വ പ്ര​ക്ഷോ​ഭ സ​മ​ര​കാ​ല​ത്ത് 'ഹം​ദേ​ക്കേ​​ങ്കെ'​യു​ടെ മ​ല​യാ​ളം പു​റ​ത്തി​റ​ക്കി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു. ആ​മീ​ർ അ​സീ​സി​ന്റെ 'സ​ക​ല​തു​മോ​ർ​ത്ത് വെ​ക്ക​പ്പെ​ടും' എ​ന്ന പാ​ട്ടും ഇ​തി​ന് പി​റ​കെ എ​ത്തി. ഇ​തി​നി​ടെ ഖു​ർ​ആ​നി​ലെ 'ഇ​ഖ്‍ലാ​സ്' അ​ധ്യാ​യം സം​ഗീ​തം ചെ​യ്തു പാ​ടി. സം​ഗീ​തം സാ​മൂ​ഹി​ക ന​ന്മ​ക്കും ഐ​ക്യ​ത്തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന ല​ക്ഷ്യം തു​ട​രും.

എ​ല്ലാം മ​ന​സ്സി​ലു​ണ്ട്...

ഇ​നി​യും കു​റെ ചെ​യ്യാ​നു​ണ്ട്. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ കൃ​തി​ക​ൾ മു​ഴു​വ​ൻ സം​ഗീ​തം ന​ൽ​കി പാ​ടി സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. പൊ​യ്ക​യി​ൽ അ​പ്പ​ച്ച​ന്റെ കൃ​തി​ക​ളാ​ണ് മ​റ്റൊ​രു ല​ക്ഷ്യം. സ​മൂ​ഹ​ത്തി​ന് ഉ​ത​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഗീ​ത​ത്തി​ലൂ​ടെ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. പ​ഠി​ച്ച​ത് ക​ർ​ണാ​ട​ക സം​ഗീ​ത​മാ​ണ്. സ​മ​യ​ത്തി​ന​നു​സ​രി​ച്ച് അ​തി​നെ ന​വീ​ക​രി​ച്ചെ​ടു​ക്ക​ണം. സം​ഗീ​ത​ത്തി​ൽ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ല്ലാം മ​ന​സ്സി​ലു​ണ്ട്. പ​ല​രൂ​പ​ങ്ങ​ളി​ലു​ള്ള ത​ട​സ്സ​ങ്ങ​ളും യാ​ത്ര​ക​ളും ചി​ല​ത് വൈ​കി​പ്പി​ക്കു​ന്നു. എ​ങ്കി​ലും, സ​മ​യ​മാ​കു​മ്പോ​ൾ അ​ത് പു​റ​ത്തു​വ​രും. സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ സം​ഭ​വ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന പാ​ട്ടു​ക​ൾ ഇ​നി​യും വ​രും.

അ​ക്കാ​ദ​മി കാ​ര്യ​ങ്ങ​ൾ

സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​തോ​ടെ ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ കൂ​ടി എ​ത്തി. എ​ങ്കി​ലും സ്വ​യം ചെ​യ്യാ​നു​ള്ള​തി​ന് സ​മ​യം ക​ണ്ടെ​ത്തും. അ​ക്കാ​ദ​മി​യി​ലെ കാ​ര്യ​ങ്ങ​ൾ കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കും. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ തി​യ​റ്റ​ർ ഫെ​സ്റ്റി​വ​ൽ വി​ജ​യ​മാ​ണ് ഇ​​പ്പോ​ഴ​ത്തെ മു​ന്നി​ലു​ള്ള പ്ര​ധാ​ന വി​ഷ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singerPushpavathy
News Summary - interview with singer Pushpavathy
Next Story