ജസ്ന ചിന്തകളെ വരക്കുകയാണ്; 'കസേരകളി'ലൂടെ
text_fieldsകൊച്ചി: കസേരകളിലൂടെ ജീവിതാവസ്ഥകൾ രചിക്കുകയാണ് ജസ്ന ജമാലെന്ന ചിത്രകാരി. ഓരോ കസേരയും അവയുടെ സ്ഥാനവും സ്ഥാനചലനങ്ങളും മനുഷ്യജീവിതത്തിലെ ഒാരോ അവസ്ഥകളാണെന്നാണ് ജസ്ന പറയുന്നത്. എറണാകുളം ഡർബാർ ഹാളിൽ 'എലിമെൻസ്' എന്ന പേരിൽ ബുധനാഴ്ച ആരംഭിച്ച ജസ്നയുടെ ചിത്രപ്രദർശനം സഹൃദയമനസ്സ് കീഴടക്കുകയാണ്.
വിഷയങ്ങളോട് നേരിട്ട് സംവദിക്കാതെ സിംബോളിക് ആർട്ടിലൂടെ പറഞ്ഞുവെക്കുന്നതാണ് രീതി. അക്രലിക് മീഡിയത്തിൽ വളരെ മനോഹരമായാണ് ഓരോ വരയും തീർത്തിരിക്കുന്നത്. അതിൽ മനുഷ്യെൻറ ചിന്തകളുണ്ട്, രാഷ്ട്രീയമുണ്ട്, പ്രണയമുണ്ട്, കുടുംബ ബന്ധങ്ങളുണ്ട്, പിണക്കങ്ങളുണ്ട്.
തിരിച്ചിട്ട രണ്ട് കസേരകൾ മനുഷ്യബന്ധങ്ങളിലെ അസ്വാരസ്യങ്ങളെ ചൂണ്ടുേമ്പാൾ ഒറ്റപ്പെട്ട കസേരകൾ ശൂന്യതയെ പ്രതിപാദിക്കുന്നു. രാഷ്ട്രീയത്തിലെ കസേരകളി വളരെ ഭംഗിയായി ജസ്ന വരച്ചിട്ടുണ്ട്. പ്രദർശനവും വിൽപനയും ലക്ഷമിട്ട് നടത്തുന്ന ചിത്രപ്രദർശനം തിങ്കളാഴ്ച സമാപിക്കും.
ചിത്രം വിറ്റുകിട്ടുന്ന കാശുകൊണ്ട് ഓട്ടിസവും അർബുദവും ബാധിച്ച് കഴിയുന്ന നിരാലംബരായ കുട്ടികൾക്ക് സഹായം നൽകാനാണ് തീരുമാനം. എം.ടെക്-എം.ബി.എ ബിരുദാനന്തര ബിരുദധാരിയായ ജസ്ന ചിത്രരചന കൂടാതെ ബ്ലോഗിങ്ങിലും ഡിജിറ്റൽ മാർക്കറ്റിങ്ങിലും സജീവമാണ്. ഭർത്താവ്: അബ്ദുൽ നിയാസ്. മക്കൾ: ഇസ്സാൻ, മിസ്യാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.