ജിദ്ദ കോർണിഷിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമിച്ച ചുവർചിത്രം ഗിന്നസ് ബുക്കിൽ
text_fieldsജിദ്ദ: ജിദ്ദ കോർണിഷിൽ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് നിർമിച്ച ചുവർചിത്രം ഗിന്നസ് ബുക്കിൽ ഇടം നേടി. 383 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ജിദ്ദ മുനിസിപ്പാലിറ്റിയാണ് കോർണിഷ് റോഡിലെ അൽഹംറയിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഏറ്റവും വലിയ ചുവർചിത്രം നിർമിച്ചത്.
വനിതകൾ ഉൾപ്പെട്ട സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ എട്ട് മാസമെടുത്താണ് പരിസ്ഥിതി പ്രവർത്തകയായ ഖലൂദ് അൽഫദ്‌ലിയാണ് ചുവർചിത്രം പൂർത്തിയാക്കിയത്. നാല് ലക്ഷം പ്ലാസ്റ്റിക് കവറുകളാണ് പെയിൻറിങ്ങിൽ ഉപയോഗിച്ചിരിക്കുന്നത്. രൂപകൽപന ചെയ്തത്. മുനിസിപ്പാലിറ്റിക്ക് കീഴിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭങ്ങളുടെ ഭാഗമാണ് ഈ ചുവർചിത്രം.
കലാസൃഷ്ടികളിൽ പ്ലാസ്റ്റിക് പുനരുപയോഗിക്കുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തുക, പരിസ്ഥിതിയുമായുള്ള കലയുടെ ബന്ധം ഊന്നിപ്പറയുക എന്നിവയാണ് ചുവർചിത്രത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയറക്ടർ ജനറൽ എൻജി. ഹത്താൻ ബിൻ ഹാഷിം ഹമൂദ് പറഞ്ഞു. പാരിസ്ഥിതിക മാലിന്യങ്ങൾ പുനരുപയോഗം ചെയ്യാനും കലാസൃഷ്ടികൾ നടപ്പാക്കുന്നതിൽ അതിൽ നിന്ന് പ്രയോജനം നേടാനുമുള്ള ശ്രമങ്ങൾ ഇത് ആവശ്യപ്പെടുന്നു.
പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സമൂഹത്തിൽ സന്നദ്ധ പ്രവർത്തനത്തിെൻറ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കളുടെ ഊർജം പ്രയോജനപ്പെടുത്തുന്നതിനും അവരെ സന്നദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതും ഇതിന്‍റെ ലക്ഷ്യത്തിലുൾപ്പെടുമെന്നും എൻജി. ഹത്താൻ പറഞ്ഞു. ഈ വർഷം ജൂണിലാണ് ജിദ്ദ മേയർ സ്വാലിഹ് ബിൻ അലി അൽതുർക്കി 383 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് നിർമിച്ച ഏറ്റവും വലിയ ചുവർചിത്രം കോർണിഷ് റോഡിലെ അൽഹംറയിൽ ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.