ഒരുതരിപ്പൊന്നില്നിന്നൊരു 'മഹാരാജ'...
text_fieldsവിവാഹം കഴിഞ്ഞ് നാലാംനാള്‍ റഫീഖ് തസ്നിയെ കൂട്ടിക്കൊണ്ടുപോയത് പുതുതായി ആരംഭിക്കുന്ന ജ്വല്ലറിയിലേക്കാണ്. ആ കൊച്ചു സ്വര്‍ണക്കടയില്‍നിന്ന് ജ്വല്ലറിയുടെ മാനേജിങ് ഡറക്ടറായി ഉയര്‍ന്ന ഇന്നെലകള്‍ തസ്നിക്ക് ഇന്നും അവിശ്വസനീയമാണ്. ഒരു തരിപ്പൊന്നില്നിന്ന് ഒരുമഹാരാജ്യം തീര്‍ത്ത കഥയാണതെന്ന് തസ്നി ചിരിയോടെ പറയും. സ്വര്‍ണത്തെക്കുറിച്ച് ഏതൊരു സ്ത്രീക്കും അറിയാവുന്ന പ്രാഥമിക അറിവില്‍നിന്ന് മികച്ച ഡിസൈനുകളെക്കുറിച്ച് ഇന്ന് തസ്നി അപ്ഡേറ്റഡാണ്.
ഭര്‍ത്താവിെൻറ സഹായിയായി ബിസിനസിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ഒറ്റചിന്തയേ ഉണ്ടായിരുന്നുള്ളൂവെന്ന് തസ്നി പറയുന്നു. ഒരുതരിപ്പൊന്നെന്ന സാധാരണക്കാരെൻറ സ്വപ്നത്തിനൊപ്പം നില്‍ക്കണം. 'സാധാരണക്കാരുടെ സ്വര്‍ണാഭരണശാല' എന്ന ടൈറ്റില്‍ മഹാരാജക്കൊപ്പമുള്ളത് അതുകൊണ്ടുകൂടിയാണ്. അഞ്ച് മുതല്‍ 100 പവന്‍വരെയുള്ള വിവാഹ കലക്ഷനുകള്‍ മഹാരാജ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിെൻറ ആറ് ജ്വല്ലറികളിലും ലഭ്യം.
രണ്ട് ഗ്രാമിെൻറ നെക്ലെസ്, മാല, വള, പാദസരം എന്നിങ്ങനെ മറ്റെവിടെയും കിട്ടാത്ത മോഡലുകളാണ് ഷോറൂമുകളില്‍ ഉള്ളത്. ചെറിയൊരു ബിസിനസ് നടത്തി ജീവിതം പച്ചപിടിപ്പിക്കാന്‍ നിശ്ചയിച്ച തസ്നി-റഫീഖ് ദമ്പതികളുടെ ആറ് ജ്വല്ലറികളില്‍നിന്നുള്ള വിറ്റുവരവ് 60 കോടിയാണ്. മുംബൈ, ഗുജറാത്ത് എന്നിങ്ങനെ എവിടെയെല്ലാം എക്സിബിഷനുകള്‍ ഉണ്ടോ അവിടെയെല്ലാം പോകും. സ്വര്ണത്തിെൻറ മോഡലുകളെക്കുറിച്ച ഐഡിയ കിട്ടിയത് ഇത്തരം എക്സിബിഷനുകളില്നിന്നാണ്. ലൈറ്റ് വെയ്റ്റ് എന്ന സങ്കല്പം മനസ്സിലുള്ളതെന്നതിനാല് അതിനോടിണങ്ങുന്ന മോഡലുകള്‍ കണ്ടെത്തും. ലൈറ്റ് വെയ്റ്റ് സ്വര്‍ണം മലയാളികള്‍ക്ക് പരിചയപ്പെടുന്ന പ്രമുഖ യുട്യൂബര്‍ കൂടിയാണിന്ന് തസ്നി.
സാധാരണക്കാരുടെ വിശ്വാസവും സ്നേഹവും വിശ്വാസ്യതയും നേടിയെടുക്കാന്‍ കഴിഞ്ഞതാണ് ബിസിനസിലെ വിജയമെന്ന് തസ്നി ആവര്‍ത്തിക്കുന്നു. എരമല്ലൂരിലെ ആദ്യ ജ്വല്ലറിയില്‍നിന്ന് കാലടി, തൃപ്പൂണിത്തുറ, പള്ളുരുത്തി, തുറവൂര്‍, അരൂര്‍ എന്നിവിടങ്ങളിലേക്ക് ഷോറൂമുകള്‍ വ്യാപിപ്പിച്ചു. 85ഓളം പേർ ജോലി ചെയ്യുന്നുണ്ട്. എല്ലാ ജില്ലകളിലും ഇതേ മാതൃകയില്‍ ഷോറൂമുകള്‍ സ്ഥാപിക്കുകയാണ് അടുത്തലക്ഷ്യം. തൃശൂരില്‍ ഏപ്രിലില്‍ ഒരു ഹോൾസെയിൽ ഷോറൂം തുറക്കും. ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. ബത്തൂൽ, ബഹിജ, ബായിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.