Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഎംബ്രോയ്​ഡറി...

എംബ്രോയ്​ഡറി വർക്കുമായി ജുമാന തിരക്കിലാണ്

text_fields
bookmark_border
Jumana embroidery work
cancel
camera_alt

ജുമാന എംബ്രോയ്​ഡറി ഹൂപ് ആർട്ടിൽ

യുട്യൂബിനെ ഗുരുവാക്കി എംബ്രോയ്​ഡറിയിൽ ഹൂപ് ആർട്ട് എന്ന സാങ്കേതിക മികവ് വശമാക്കിയ ജുമാന ഇപ്പോൾ തിരക്കിലാണ്. പിലിക്കോട് ചന്തേരയിലെ മുഹമ്മദ് കുഞ്ഞി -കുഞ്ഞിബി ദമ്പതികളുടെ മകളായ ജുമാന ലോക്ഡൗൺ കാലത്താണ് കൈത്തൊഴിലിലൂടെ കരകൗശല നിർമാണം സ്വായത്തമാക്കിയത്. പിലാത്തറ സെൻറ്​ ജോസഫ്സ്​ കോളജിൽ നിന്നും ബി.ബി.എ പഠനം പൂർത്തിയാക്കിയ ജുമാനക്ക് ഇപ്പോൾ ഇത് വരുമാനമാർഗം കൂടിയാണ്.

അറബിക് കാലിഗ്രഫി, പേപ്പർ ക്രാഫ്റ്റ്, ഗിഫിറ്റ് ഹാംപർ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. എംബ്രോയ്​ഡറി ഹൂപ് ആർട്ടിനാണ് ആവശ്യക്കാർ കൂടുതൽ. എംബ്രോയ്​ഡറിക്കുവേണ്ടി എംബ്രോയ്​ഡറി റിങ്, ഫാബ്രിക്, സൂചി, നൂൽ എന്നിവയടക്കം 150 രൂപ ചെലവുവരും.

വലിയ ലാഭമില്ലാതെയാണ് ആവശ്യക്കാർക്ക് നൽകാറ്.ദിവസേന ഓർഡറുകൾ എത്തുന്നു​െണ്ടന്ന് ജുമാന പറഞ്ഞു. കെഫി സിഗ്​നേചർ എന്ന പേരിൽ ഇൻസ്​റ്റഗ്രാമിൽ പേജുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jumanaembroidery work
Next Story