കറുപ്പി െൻറ കരുത്തിൽ കാജൽ; വൈറലായി മാധ്യമം കുടുംബം കവർ
text_fieldsകറുത്ത നിറത്തിെൻറ പേരിൽ ബോഡി ഷെയ്മിങ്ങിന് ഇരയായ കൊല്ലം സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ കാജൽ ജനിത്തിനെ കവർ ചിത്രമായി അവതരിപ്പിച്ച മാധ്യമം കുടുംബം മാസിക സോഷ്യൽ മീഡിയയിൽ വൈറലായി. ബോഡി ഷെയ്മിങ് കവർ സ്റ്റോറിയായ പുറത്തിറങ്ങിയ ഏപ്രിൽ ലക്കത്തിലാണ് കറുപ്പിെൻറ കരുത്ത് പ്രകടമാക്കുന്ന മെയ്ക്കോവർ ഷൂട്ടുമായി കാജൽ ജനിത്ത് എത്തിയത്. വ്യത്യസ്തമായ കിടിലൻ മെയ്ക്കോവറിലുള്ള കാജലി െൻറ ചിത്രം പകർത്തിയത് പ്രമുഖ ഫോട്ടോഗ്രാഫറായ പ്രജിത്ത് തിരുമലയാണ്.
നിറത്തിെൻറയും ശരീര സവിശേഷതകളുടെയും പേരിൽ മുഖ്യധാരാ മാധ്യമങ്ങൾ ഫാമിലി മാഗസിനുകളുടെ കവർ പേജുകളിൽ നിന്നും പുറത്ത് നിറുത്തിയവരെ നിരന്തരം മുൻനിരയിലേക്കെത്തിക്കുന്ന മാധ്യമം കുടുംബം മാസിക സൗന്ദര്യസങ്കൽപ്പങ്ങളിലെ വാർപ്പുമാതൃകകൾക്ക് ബോൾഡായ പൊളിച്ചെഴുത്താണ് സാധ്യമാക്കിയിരിക്കുന്നത്.
ബോഡി ഷെയ്മിങ്ങി െൻറ പ്രത്യാഘാതങ്ങളും അത് മറികടക്കാനുള്ള മനശ്ശാസ്ത്ര സമീപനങ്ങളും കുട്ടികളുടെ ജീവിതത്തെ ബോഡിഷെയ്മിങ് തകർക്കാതിരിക്കാൻ മാതാപിതാക്കൾ സ്വീകരിക്കേണ്ട വിദഗ്ധ മാർഗങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന കവർസ്റ്റോറി ബോഡി ഷെയ്മിങ് എന്ന സാമൂഹിക വിപത്തിനെതിരായ മികച്ച ബോധവത്കരണമാണ്. ശരീര സവിശേഷതകളെ ചൊല്ലി അപമാനം അനുഭവിക്കേണ്ടിവന്നവരുടെ അതിജീവനാനുഭവങ്ങളും മാസികയിൽ വായിക്കാം. മെയ്ക്കോവർ കവർഷൂട്ട് വീഡിയോയും യു ട്യൂബിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.