കേരളത്തിലെ ആദ്യ വനിതാ കമേഴ്സ്യൽ പൈലറ്റിന്റെ ആദ്യദൗത്യം പിറന്നനാടിലേക്ക്; അഭിമാനമായി ജെനി ജെറോം
text_fieldsശംഖുംമുഖം: ജെനി ജെറോം പറത്തിയ എയര്‍അറേബ്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ തൊട്ടത് തീരദേശമേഖലക്ക് മറ്റൊരു ചരിത്രനേട്ടം കൂടി സമ്മാനിച്ചായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ആദ്യ വനിതാ കമേഴ്സ്യൽ പൈലറ്റ് എന്ന നേട്ടമാണ് െജനി കരസ്ഥമാക്കിയത്. ആദ്യദൗത്യം തന്നെ പിറന്നനാടിെൻറ റണ്‍വേയിലെക്ക് ഇറങ്ങാനായത് ഇരട്ടി മധുരമായി.
വര്‍ഷങ്ങളായി അജ്മാനില്‍ താമസിക്കുന്ന തിരുവനന്തപുരം കൊച്ചുതുറ സ്വദേശികളായ ജെറോം-ബിയാട്രീസ് ദമ്പതികളുടെ മകളാണ് 23 വയസ്സുള്ള ജെനി. ശനിയാഴ്ച രാത്രി ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ അറേബ്യയുടെ ജി ഒമ്പത് 449ാം നമ്പര്‍ വിമാനത്തിെൻറ സഹപൈലറ്റായിരുന്നു ജെനി.
സ്വപ്നം യാഥാർഥ്യമാക്കാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടിവന്നു. അപകടങ്ങളില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മകളുടെ ആഗ്രഹത്തിന് എതിരുനില്‍ക്കാന്‍ കഴിയാത്ത പിതാവ് ജെറോം ഷാര്‍ജയിലെ എയര്‍ അറേബ്യയുടെ അല്ഫ ഏവിയേഷന്‍ അക്കാദമിയില്‍ അയച്ചാണ് മകളെ പഠിപ്പിച്ചത്. രണ്ടുവര്‍ഷം മുമ്പ് പരിശീലന പറക്കലിനിടെ വലിയൊരു അപകടം ഉണ്ടാെയങ്കിലും ജെനിയും പരിശീലകനും പോറല്‍പോലും ഏല്ക്കാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഫിലിപ്പീന്‍സിന് മുകളിലൂടെ പരിശീലകനൊപ്പം ഒറ്റ എൻജിനുള്ള ടെന്‍സ് വിമാനം പറത്തുന്നതിനിടെ എൻജിന് തകരാറുണ്ടായി. തുടര്‍ന്ന് വിമാനം ക്രാഷ് ലാന്‍ഡ് ചെയ്യേണ്ടിവന്നു. സാഹസികമായി ലാന്‍ഡിങ് നടത്താൻ ജെനിക്ക് കഴിഞ്ഞു. ഇത് മാനസികമായി കരുത്തുനൽകി. പിന്നീട് പരിശീലനങ്ങൾക്കിടെ പലതവണ ഒറ്റക്ക് വിമാനം പറത്തി. കഴിവുകള്‍ തിരിച്ചറിഞ്ഞ എയര്‍അറേബ്യ ആദ്യ ദൗത്യം തന്നെ ജന്മനാട്ടിലുള്ള വിമാനത്തിലെ കോപൈലറ്റായി ജെനിയെ നിയോഗിക്കുകയായിരുന്നു.
മാതാവിനും പിതാവിനും സഹോദരനമൊപ്പം അജ്മാനിലാണ് ജെനി താമസിക്കുന്നത്. ഫാബ്രിക്കേറ്റിവ് മാനേജറാണ് ജെനിയുടെ പിതാവ് ജെറോം. സഹോദരന് ജെബി ദുബൈയിൽ ചാർേട്ടഡ് അക്കൗണ്ടൻറാണ്. സഹോദരന് ജെബി കോവിഡ് കാരണം തിരികെ ദുബൈയിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാതെ നാട്ടിലുണ്ട്.
ഷാര്‍ജ വിമാനത്തവളത്തില്‍ എത്തിയ ഉടന്‍തന്നെ ജെനി നാട്ടില്‍ കഴിയുന്ന സഹോദരനെ ഫോണില്‍ വിളിച്ച് അനുഗ്രഹം തേടിയിരുന്നു. അടുത്ത തവണയെങ്കിലും സഹോദരി പറപ്പിക്കുന്ന വിമാനത്തില്‍ യാത്രചെയ്യണമെന്ന് അതിയായ മോഹമുെണ്ടന്ന് സഹോദരന് ജെബി 'മാധ്യമ'ത്തോട് പറഞ്ഞു. തങ്ങളുടെ നാട്ടുകാരി പെണ്‍കുട്ടി ആദ്യമായി വിമാനം പറത്തിയെന്ന വാര്‍ത്ത നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കൊച്ചുതുറയെന്ന മത്സ്യഗ്രാമം ആവേശത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.