ചായവും സംഗീതവും കാൻവാസിൽ തീർത്ത ഖയാൽ
text_fieldsകോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ
ആരംഭിച്ച ‘ഖയാൽ’ ചിത്രപ്രദർശനത്തിനരികിൽ
ചിത്രകാരി ഷിറിൻ റെഫി
കോഴിക്കോട്: ചായക്കൂട്ടിൽ സംഗീതത്തിന്റെ ഇമ്പം അലിഞ്ഞുചേർന്ന 'ഖയാൽ'. അക്രിലിക്കിൽ നിറഞ്ഞ ചിത്രങ്ങളിൽ പെൺജീവിതത്തിന്റെ കണ്ണും കാഴ്ചയും. ആർട്ട് ഗാലറിയിൽ ഷിറിൻ റെഫി ഒരുക്കിയ ചിത്രപ്രദർശനത്തിൽ കലയും സംഗീതവും ഒന്നിച്ചൊഴുകുന്നു. മൊറോക്കൻ - ബൊഹീമിയൻ ഛായകൾ കൂടിച്ചേർന്ന 80ഓളം ചിത്രങ്ങളാണ് 'ഖയാൽ' എന്ന പ്രദർശനത്തിൽ.
മധുസൂദനൻ നായരുടെ 'ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി...' എന്ന പാട്ടിന്റെ വരികളെ ഷിറിൻ ചായക്കൂട്ടിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്.
മനുഷ്യജീവിതത്തിന്റെ വിരാമചിഹ്നമായ ഖബറിടത്തിൽ വിരിഞ്ഞ മുല്ലപ്പൂക്കളും പെൺഭാവങ്ങളുടെ വൈവിധ്യങ്ങളെ ഒറ്റ കാൻവാസിൽ ആവാഹിച്ച ചിത്രവും ഉറുമ്പുകളുടെ പ്രണയവും മൂകതയും പ്രത്യാശയും മാറിയിറങ്ങുന്ന പെൺജീവിതവും ഖവാലി ഗായകനുമെല്ലാം കാഴ്ചയെ പിടിച്ചുനിർത്തുന്നു.
തൊഴിൽപരമായി ഇന്റീരിയർ ഡിസൈനർ കൂടിയായ ഷിറിൻ റെഫിയുടെ എട്ടാമത്തെ പ്രദർശനമാണിത്. ഈ മാസം ആറിന് പ്രദർശനം സമാപിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.