പെൺതിളക്കത്തിൽ കുമാരപുരം പഞ്ചായത്ത്
text_fieldsനെടുങ്കണ്ടം: കരുണാപുരത്തിന്‍റെ സ്ത്രീപെരുമ ഒന്നു വേറേ തന്നെ. ഇവിടെ വിവിധ ഓഫിസുകളുടെ ഭരണചക്രം തിരിക്കുന്നതും പഞ്ചായത്തിലെ വിവിധ ഓഫിസുകളുടെ ഭരണസാരഥ്യം കൈയാളുന്നതുമെല്ലാം വനിതകൾ. പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, അസി. സെക്രട്ടറി, മെഡിക്കല്‍ ഓഫിസര്‍ തുടങ്ങി സുപ്രധാന മേഖലകളിലെല്ലാം കാര്യങ്ങൾ നിയന്ത്രിക്കുന്നത് സ്ത്രീകളാണ്.
പഞ്ചായത്ത് ഓഫിസിലെത്തിയാല്‍ പ്രസിഡന്‍റ് മുതല്‍ ഹരിതകര്‍മസേന വാഹനത്തിന്‍റെ ഡ്രൈവര്‍ വരെ വനിതകളാണ്. 17 പഞ്ചായത്ത് അംഗങ്ങളില്‍ ഒമ്പതും വനിതകൾ. ജീവനക്കാരുടെ കാര്യമെടുത്താൽ 25ല്‍ 17 സ്ത്രീകൾ.
പഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രിന്‍സ്, സെക്രട്ടറി കെ.എസ്. റസീന, അസി. സെക്രട്ടറി രേഖ ടി.സോമന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. വിനീത പി.സൈമണ്‍, ഹോമിയോ ഡോക്ടര്‍ എ. നസീബ, കൃഷി ഓഫിസര്‍ ഡെല്ല തോമസ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ റീനമോള്‍ ചാക്കോ, രമ്യ എസ്.പണിക്കര്‍ എന്നിങ്ങനെ പോകുന്നു ഭരണരംഗത്തെ പെൺമുഖങ്ങൾ. ഹരിതകര്‍മസേനയുടെ വാഹനത്തിന്‍റെ വളയംപിടിക്കുന്നത് സോണി ഷൈജനാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് മിനി പ്രിന്‍സ് പഞ്ചായത്ത് പ്രസിഡന്‍റായി ചുമതലയേറ്റത്. എട്ടുവര്‍ഷം അധ്യാപികയായും റേഡിയോ അര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പീരുമേട് പഞ്ചായത്തില്‍നിന്ന് സ്ഥാനക്കയറ്റം ലഭിച്ചാണ് കെ.എസ്. റസീന കരുണാപുരത്ത് സെക്രട്ടറിയായി എത്തിയത്. മലപ്പുറത്തുനിന്ന് സ്ഥലംമാറി എത്തിയതാണ് അസി. സെക്രട്ടറി രേഖ ടി.സോമന്‍.
ഫെബ്രുവരിയിലെ കണക്ക് പ്രകാരം പദ്ധതി നടത്തിപ്പിൽ സംസ്ഥാന റാങ്ക് പട്ടികയില്‍ 38ആം സ്ഥാനത്തും ജില്ലയില്‍ മൂന്നാം സ്ഥാനത്തുമാണ് കരുണാപുരം. കരുണാപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ 2016ല്‍ എത്തിയ ഡോ. വിനീത ചുരുങ്ങിയ കാലംകൊണ്ട് ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിനും വലിയ പങ്ക് വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.