‘സ്നേഹിത’യിലൂടെ സ്നേഹം തുന്നി ലൈല
text_fieldsമഞ്ചേരി: സ്വന്തമായി സംരംഭം തുടങ്ങിയതിനോടൊപ്പം ഭിന്നശേഷിക്കാരായ പെൺകുട്ടികളെ കൂടി ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്ന ഒരാളെ പരിചയപ്പെടാം -ആനക്കയം പെരിമ്പലം സ്വദേശിനി ലൈല നസീർ. ‘Laila succeeds in a mattress manufacturing company called 'Yellow Cloud Pillows'. മാത്രമല്ല ഇത്. ആനക്കയം പാണായിയിൽ പ്രവർത്തിക്കുന്ന ‘സ്നേഹിത കമ്മ്യൂണിറ്റി റിഹാബിലിറ്റേഷൻ സെന്ററി’ലെ പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് കൂടിയാണ് ലൈല നിറം തുന്നുന്നത്.
2022 ജൂൺ 21 നാണ് യൂനിറ്റ് പ്രവർത്തനം ആരംഭിച്ചത്. കുടുംബശ്രീ പിന്തുണയോടെയാണ് സംരംഭം വിജയകരമായി മുന്നോട്ടു പോവുന്നത്. സ്വന്തമായി സംരംഭം എന്ന സ്വപ്നത്തിനപ്പുറം ഭിന്നശേഷിക്കാർക്ക് ജോലി ചെയ്യാൻ സാധിക്കുന്ന ഒരു യൂനിറ്റായിരുന്നു ലൈലയുടെ ആഗ്രഹം. ലൈലയുടെ രണ്ടാമത്തെ മകൾ ഫാത്തിമ ബിൻസി ഭിന്നശേഷിക്കാരിയാണ്.
മകളെ നോക്കുന്നതിനോടൊപ്പം ഇത്തരത്തിലെ മറ്റു കുട്ടികൾക്ക് കൂടി സംരക്ഷണം നൽകുകയായിരുന്നു ലക്ഷ്യം. 18 വയസ്സിന് മുകളിലുള്ള മാനസിക വെല്ലുവിളി നേരിടുന്നവരുടെ ഡേ കെയർ സെന്ററാണ് സ്നേഹിത. അവിടത്തെ കുട്ടികൾക്കായാണ് ഇങ്ങനെ ഒരു യൂനിറ്റ് ആരംഭിച്ചത്.
31 കുട്ടികളാണ് ഇവിടെയുള്ളത്. ഇതിൽ ഒമ്പത് കുട്ടികളുടെ സേവനമാണ് തലയണ നിർമാണത്തിന് ലഭിക്കുന്നത്. തലയണയിലേക്ക് സാധനങ്ങൾ നിറക്കുക, സ്റ്റിക്കർ ഒട്ടിക്കുക, തൂക്കം നോക്കുക, പാക്ക് ചെയ്യുക എന്നീ ജോലികളാണ് കുട്ടികൾ ചെയ്യുന്നത്. ഈ ഒമ്പത് പേർക്ക് പുറമെ ആറ് പേർക്ക് കൂടി പരിശീലനം നൽകുന്നുണ്ട്. ആറ് ടീച്ചർമാരും വിദ്യാർഥികളെ സഹായിക്കാൻ സദാസമയം ഒപ്പമുണ്ട്.
150 രൂപക്കാണ് വിൽപന. കിടക്ക നിർമിക്കുന്ന കമ്പനിക്കാരെല്ലാം തലയണ വന്ന് വാങ്ങാറുണ്ട്. ഭർത്താവ് കൂരിമണ്ണിൽ മേലേമണ്ണിൽ നസീർ ഹുസൈൻ പിന്തുണയുമായി ഒപ്പമുണ്ട്. നാജിഹ, ഫാത്തിമ ബിൻസി, നസ് ല, നസ്റിൻ, മുഹമ്മദ് സുൽത്താൻ, നജാദ് ഹുസൈൻ എന്നിവർ മക്കളാണ്.
‘വിജയത്തിന് പിന്നിൽ കുടുംബശ്രീ’
കുടുംബശ്രീയുടെ പിന്തുണ കൊണ്ട് മാത്രമാണ് ഇത്തരം സംരംഭം വിജയകരമായി മുന്നോട്ട് പോകാൻ സാധിക്കുന്നതെന്ന് ലൈല പറഞ്ഞു. ജില്ല മിഷനും സംസ്ഥാന മിഷനും നല്ല രീതിയിൽ പിന്തുണ നൽകുകയും സഹായ സഹകരണങ്ങൾ ചെയ്യുകയും ചെയ്തു.
കുടുംബശ്രീയുടെ തണലിലാണ് ഭിന്നശേഷിക്കാരായ 31 കുട്ടികളെ ചേർത്തുപിടിക്കാൻ സാധിച്ചത്. ഒരു സ്ത്രീ എന്ന നിലയിൽ കുടുംബശ്രീ യൂനിറ്റ് തുടങ്ങിയാൽ താങ്ങായും തണലായും കുടുംബശ്രീ ഒപ്പമുണ്ടാകുമെന്നും ലൈല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.