എൻജിനീയറിങ്ങിന്റെ നഷ്ടം; കലയുടെ നേട്ടം
text_fieldsപ്രവാസ ലോകത്ത് കലയുടെ പുതുവഴികൾ തേടുന്ന നിരവധി പേരുണ്ട്. നാട്ടിൽനിന്ന് അകന്ന് വീട്ടമ്മമാരായി പ്രവാസ ലോകത്ത് കഴിയുന്ന സ്ത്രീകൾക്ക് തങ്ങളുടെ സമയം സർഗാത്മകമായി ഉപയോഗിക്കാൻ സാധ്യതകൾ നിരവധിയാണ്. അത് കണ്ടെത്തി ഉപയോഗപ്പെടുത്തണമെന്ന് മാത്രം.
ബഹ്റൈനിൽ കാലിഗ്രഫിയിൽ തെൻറ ഇടം കണ്ടെത്തിയ കലാകാരിയാണ് കൊല്ലം കുളത്തൂപ്പുഴ സ്വദേശി സൽമ ഫാത്തിമ സലിം. ഖുർആൻ വചനങ്ങളാൽ അറബിക് കാലിഗ്രഫിയുടെ മനോഹാരിതയാണ് സൽമ ഒരുക്കുന്നത്. കാൻവാസിലും ഫ്രെയിമിലുമായി സൽമ ഒരുക്കുന്ന കാലിഗ്രഫി ചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. കാലിഗ്രഫിക്കൊപ്പം കളേർഡ് പെൻസിൽ പോർട്രെയ്റ്റ്, അക്രിലിക് പെയിൻറിങ് എന്നിവയിലും ഇൗ കലാകാരി കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇതിനകം 15ഒാളം ചിത്രങ്ങൾ വിൽപന നടത്തിയിട്ടുള്ള സൽമ ആള് ചില്ലറക്കാരിയല്ല. കോഴിക്കോട് എൻ.െഎ.ടിയിൽനിന്ന് എം.ടെക്കിൽ ഗോൾഡ് മെഡൽ സ്വന്തമാക്കിയ പ്രതിഭയാണ് ഇൗ ചിത്രകാരി.സൽമ ജനിച്ചതും വളർന്നതുമെല്ലാം ബഹ്റൈനിലാണ്. ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ അംബാസഡറുടെ ഡ്രൈവറായിരുന്നു പിതാവ് സലിം. മാതാവ് സലീന സലീമും ബഹ്റൈനിൽ ഉണ്ടായിരുന്നു. പന്ത്രണ്ടാം ക്ലാസ് വരെ ഇന്ത്യൻ സ്കൂളിലായിരുന്നു സൽമയുടെ പഠനം. തുടർന്ന് തിരുവനന്തപുരം കോളജ് ഒാഫ് എൻജിനീയറിങ്ങിൽ ബി.ടെക്കിന് ചേർന്നു. ബി.ടെക്കിന് ഉന്നത വിജയം നേടിയാണ് എൻ.െഎ.ടിയിൽ ഉപരിപഠനത്തിനെത്തിയത്.
പഠനശേഷം ഒരുവർഷം ബംഗളൂരുവിൽ പ്രമുഖ കമ്പനിയിൽ ജോലി ചെയ്തു. പിന്നീട് ഒന്നര വർഷം കോഴിക്കോട് എൻ.െഎ.ടിയിൽ ഗെസ്റ്റ് ലെക്ചററായിരുന്നു. തുടർന്നാണ് ബഹ്റൈൻ എം.എസ്.സി.ഇ.ബിയിൽ സ്ട്രക്ചറൽ എൻജിനീയറായ ഭർത്താവ് സജീബിെൻറ അടുത്തേക്ക് വന്നത്. നാലുവർഷം മുമ്പ് ബഹ്റൈനിൽ തിരിച്ചെത്തിയ ശേഷമാണ് കലയുടെ ലോകത്തേക്ക് സൽമ തിരിയുന്നത്. ഒരു കൗതുകത്തിന് വരച്ചുതുടങ്ങിയതാണെങ്കിലും പിന്നീട് അത് ഗൗരവമായെടുത്തു. രണ്ടുദിവസം എടുത്താണ് ഒരു കാലിഗ്രഫി ചിത്രം പൂർത്തീകരിക്കുന്നത്. വരച്ച ചിത്രങ്ങൾ അടുത്ത സുഹൃത്തുക്കൾ വാങ്ങിയതോടെ ആത്മവിശ്വാസം ഉയർന്നു.
ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തിയ രണ്ട് ഗ്രൂപ് എക്സിബിഷനുകളിൽ തെൻറ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുള്ള ഇൗ കലാകാരി സൽമാസ് ആർട്ടിസ്ട്രി എന്ന പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സജീവമാണ്.മക്കളായ മുഹമ്മദ് ഷാസിലിെൻറയും മുഹമ്മദ് ഷാഹിദിെൻറയും പഠനത്തിരക്കുകൾക്കിടയിലും കാലിഗ്രഫി രചനക്ക് സമയം കണ്ടെത്തുകയാണ് ഇൗ വീട്ടമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.