മഹ്റ ഹമദ് അല്‍ നഖ്ബി; തേനീച്ചകളെ വളര്‍ത്തുന്ന പത്തു വയസ്സുകാരി
text_fieldsതേനീച്ച വളര്‍ത്തലില്‍ വിജയഗാഥ രചിക്കാന്‍ ഒരുങ്ങുകയാണ് റാസല്‍ഖൈമയിലെ ഈ പത്തു വയസ്സുകാരി. മഹ്റ ഹമദ് അല്‍ നഖ്ബി അഞ്ചാം തരം വിദ്യാര്‍ഥിനിയാണ്. ചിത്രരചനയില്‍ ഒരു തേനീച്ച കൂട് ഇടം പിടിച്ചതാണ് ബാലികയെ തേനീച്ചകളുടെ പരിചരണത്തിലേക്ക് വഴിതിരിച്ചുവിടുന്നത്. തേനീച്ചക്കൂടിന്റെ പെയ്ന്റിങ് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ തനിക്ക് തേനീച്ചകളുടെ പരിചരണ പരിശീലനം പരിചയപ്പെടുത്തുകയായിരുന്നുവെന്ന് മഹ്റ പറയുന്നു.
തേനീച്ച വളര്‍ത്തുന്നതില്‍ പരിശീലനം നല്കുന്ന സുഹൈലിനൊപ്പം ചേരുന്നത് കഴിഞ്ഞ ഫെബ്രുവരിയില്‍. നാല് മാസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി. കോവിഡ് അന്തരീക്ഷം പരിശീലന ക്ളാസുകള്‍ ഓണ്‍ലൈന്‍ വഴി ആയത് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും രക്ഷിതാക്കളുടെ പ്രോല്‍സാഹനവും പിതാവിന്റെ സഹോദരിയുടെ പിന്തുണയും ഇതിനെ മറികടക്കാ
ന് സഹായിച്ചു. പരിശീലകനില്‍ നിന്ന് തേനീച്ചകളെക്കുറിച്ചും അവയുടെ ജീവിത രീതി, പരിപാലനം, തേനെടുക്കുന്ന കാലയളവിനെക്കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ സ്വയത്തമാക്കാന്‍ കഴിഞ്ഞു. ഇത് പിന്തുടര്ന്ന് വേണ്ട സൗകര്യങ്ങളും ഉപകരണങ്ങളും ഒരുക്കാന്‍ രക്ഷിതാക്കളും ഒപ്പം നിന്നു. തേനീച്ചകളോടുള്ള മഹ്റയുടെ അഭിനിവേശമാണ് ചെറുപ്രായത്തില്‍ പരിശീലനം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചതെന്ന് പരിശീലകന് സുഹൈല്‍ അഭിപ്രായപ്പെട്ടു.
ബുദ്ധിയും ഏകാഗ്രതയും തേന്‍ ഉല്പാദിപ്പിക്കുന്ന ഘട്ടത്തില്‍ അവളെയത്തെിച്ചു. മുതിര്‍ന്നവരെ പരിശീലിപ്പിക്കുന്നതിലും പ്രയാസകരമാണ് ഈ രംഗത്ത് കുട്ടികള്‍ക്ക് പരിശീലനം നല്കല്. എങ്കിലും അഭ്യസിക്കുന്നയാളുടെ പ്രാപ്തിയും ഈ മേഖലയോടുള്ള താല്പര്യവും പരിശീലനം എളുപ്പമാക്കുന്ന ഘടകമാണെന്നും സുഹൈല്‍ തുടര്‍ന്നു. തേനീച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പലതരം പൂക്കളും വൃക്ഷങ്ങളും ഉള്‍പ്പെടുന്ന തോട്ടമുണ്ടാക്കാനുള്ള ഒരുക്കങ്ങളിലാണ് മിടുക്കി പെണ്‍കൊടിയായ മഹ്റ ഹമദ് അല്‍ നഖ്ബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.