മണ്ണിൽ വിരിഞ്ഞ കരകൗശല വസ്തുക്കൾ
text_fieldsപുൽപള്ളി: മണ്ണുകൊണ്ട് കരകൗശല വസ്തുക്കൾ നിർമിച്ച് ശ്രദ്ധേയയാവുകയാണ് കബനിഗിരിയിലെ അധ്യാപിക കടുകംമാക്കൽ ഗ്രേസി. ഒഴിവുവേളകളിൽ മണ്ണുകൊണ്ട് പൂക്കളുടെയും പഴവർഗങ്ങളുടെയും രൂപം നിർമിച്ചാണ് ഇവർ വ്യത്യസ്തയാകുന്നത്. 15 വർഷം മുമ്പ് കബനിഗിരി നിർമ്മല ഹൈസ്കൂളിൽനിന്ന് വിരമിച്ചു. ഒഴിവുവേളകൾ എങ്ങനെ ചെലവഴിക്കണമെന്ന് ആലോചിച്ചപ്പോഴാണ് ഗ്രേസിക്ക് ഇത്തരത്തിൽ ഒരു ആശയം മനസ്സിലുദിച്ചത്. ആരെയും വിസ്മയിപ്പിക്കുന്ന കരകൗശല വസ്തുക്കളാണ് ഇവർ നിർമിക്കുന്നത്. ഇതിനകം ഇരുന്നൂറിലേറെ പൂക്കൾ നിർമിച്ചിട്ടുണ്ട്.
ചക്ക, മാങ്ങ, പൈനാപ്പിൾ, മുന്തിരി തുടങ്ങിയ പഴവർഗങ്ങളുടെ രൂപവും ഇവർ നിർമിക്കുന്നു. കലാരംഗത്ത് വ്യത്യസ്തതയാണ് എപ്പോഴും ആകർഷണമെന്നും ഇതിന്റെ ചുവടുപിടിച്ചാണ് മണ്ണുകൊണ്ട് മനോഹരങ്ങളായ വസ്തുക്കൾ നിർമിക്കുന്നതെന്നും ഗ്രേസി പറഞ്ഞു. ഭർത്താവ് ജോയിയുടെ പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. വൈകാതെ ഒരു പ്രദർശനം ഒരുക്കുന്നതിന്റെ ആലോചനയിലാണ് ഈ അധ്യാപിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.