മലബാർ അടുക്കള ഓണാഘോഷം
text_fieldsസലാല: മലബാർ അടുക്കള സലാല ലുലുവുമായി ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു. ഹൈപ്പർ മാർക്കറ്റിൽ നടന്ന ആഘോഷ പരിപാടിയിൽ പായസ മത്സരവും വിവിധ കലാപരിപാടികളും ഫാഷൻ ഷോയും നടന്നു. സംഗീത സംവിധായകയും ഗായികയുമായ ഡോ. സൗമ്യ സനാതനൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പായസ മത്സരത്തിൽ ഷിജിന മനോജ് ഒന്നാംസ്ഥാനം നേടി. സാലിനി അരുൺ, ശ്രുതി പ്രീജിത് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ജൂനിയർ കിഡ്സ് ഫാഷൻ ഷോയിൽ അലിയ അത്തർ ഒന്നാമതായി. ഹൻഫ ഫാത്തിമ രണ്ടാം സ്ഥാനവും തനിഷ്ക ജിതിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കിഡ്സ് സീനിയറിൽ അനുഷ്ക സന്തോഷാണ് ഒന്നാമതെത്തിയത്. ആദം ജമീൽ രണ്ടാം സ്ഥാനവും ആരാധ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ലേഡീസ് ഫാഷൻ ഷോയിൽ അർച്ചന പ്രശാന്ത് ഒന്നാം സ്ഥാനം നേടി. ഷർഗി ഗംഗാധർ, എസ്. സ്നേഹ എന്നിവർ രണ്ടും മുന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സബീന അഷറഫ്, ഹൃദ്യ എസ്. മേനോൻ, ഡോ. സമീറ സിദ്ദീഖ്, നിതീഷ് എന്നിവർ വിധികർത്താക്കളായി. വിജയികൾക്ക് സലാല ലുലു ജനറൽ മാനേജർ മുഹമ്മദ് നവാബ്, മാനേജർമാരായ സാഗർ, ഷഫീഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
മലബാർ അടുക്കള കോഓഡിനേറ്റർമാരായ ഫസീല ഹാരിസ്, ഷാഹിദ കലാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷാഫില അലി ഹഷ്മിയാണ് പരിപാടി നിയന്ത്രിച്ചത്. ലുലുവിന്റെ മുന്ന് നിലകളിലായി നൂറു കണക്കിനാളുകളാണ് ആഘോഷ പരിപാടികളിൽ സംബന്ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.