മനസ്സുനിറയെ കായിക ആവേശവുമായി മെറിന എബ്രഹാം
text_fieldsമനസ്സു നിറയെ കായിക ആവേശവുമായാണ് കോട്ടയം പാമ്പാടി സ്വദേശിനിയായ മെറിന എബ്രഹാം മൂന്നു മാസം മുമ്പ് ഖത്തറിന്‍റെ മണ്ണിൽ വിമാനമിറങ്ങിയത്. ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ കായികാധ്യാപികയായി പ്രവാസത്തിന്‍റെ പുതുമോടി മാറും മുമ്പേയാണ് ഗൾഫ് മാധ്യമം ഷി ക്യു പുരസ്കാരത്തിന്‍റെ ചുരുക്കപ്പട്ടികയിൽ മെറിനയും ഇടം നേടിയത്.
സ്കൂൾ, കോളജ് പഠനകാലത്ത് ഒപ്പംകൂടിയതാണ് മെറിനയിലെ സ്പോർട്സ് സ്പിരിറ്റ്. ദീർഘദൂര വിഭാഗങ്ങളിൽ മത്സരിച്ചിരുന്ന മുൻ അത്ലറ്റ് കൂടിയായ മാതാവ് ഷെർലി ബെന്നി പകർന്നു നൽകിയ കായിക സ്പിരിറ്റ് മെറിനയിലും സജീവമായി. ബാസ്കറ്റ്ബാളിലും അത്ലറ്റിക്സിലും സ്കൂൾ തലത്തിൽ മത്സരിച്ചുകൊണ്ടായിരുന്നു കടന്നുവരവ്.
ഉത്തർ പ്രദേശ് ടീമിനുവേണ്ടി വിവിധ തലത്തിൽ പങ്കാളിയായി. പ്ലസ്ടു പഠനം കഴിഞ്ഞ് ഇന്ത്യയിലെ തന്നെ പ്രശസ്തമായ തിരുവനന്തപുരം സായ് എൽ.എൻ.സി.പി.ഇയിൽ നിന്ന് ഫിസിക്കൽ എജുക്കേഷനിൽ ബിരുദവും തുടർന്ന് പോണ്ടിച്ചേരിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി പുതുതലമുറയിലെ കായിക താരങ്ങൾക്ക് വഴികാട്ടാനിറങ്ങുകയായിരുന്നു.
തുടർന്ന് മഹാരാഷ്ട്രയിൽ ഒരു വർഷത്തിലേറെ ഫിസിക്കൽ എജുക്കേഷൻ അധ്യാപികയായി പ്രവർത്തിച്ചശേഷമാണ് ഖത്തറിലെത്തുന്നത്. പുതിയ തട്ടകത്തിൽ വെല്ലുവിളികളെ അവസരമാക്കിമാറ്റാൻ ഒരുങ്ങുകയാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.