'ലക്ഷദ്വീപ് പൊരുതും, കടലിളകും വരെ'; ഫാഷിസ്റ്റ് കടന്നുകയറ്റ ആകുലതകൾ പങ്കുവെച്ച് ഫാരിഷ ടീച്ചർ
text_fieldsകണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്‍റും ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപുകാരിയുമായ ഫാരിഷ ടീച്ചർ ജന്മനാടിന്റെ സ്വസ്ഥ ജീവിതത്തിനുമേലുള്ള ഫാഷിസ്റ്റ് കടന്നുകയറ്റത്തിലുള്ള ആകുലതകൾ പങ്കുവെക്കുകയാണ്...
കണ്ണൂരിലെ അറക്കൽ രാജവംശത്തിെൻറ അധീനതയിലായിരുന്നു ഒരുകാലത്ത് ലക്ഷദ്വീപ്. അതേ ദ്വീപ് സമൂഹത്തിലെ ആേന്ത്രാത്തിൽനിന്നുള്ള ഒരു പെൺകുട്ടി അറക്കൽ രാജവംശത്തിെൻറ തട്ടകമായ കണ്ണൂരിലെ ഒരു പഞ്ചായത്തിലെ പ്രസിഡൻറായി തിളങ്ങുന്നുണ്ട് ഇന്ന്. കണ്ണൂർ മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻറ് ഫാരിഷ കുന്നാഷാഡ എന്ന ഫാരിഷ ടീച്ചർക്കാണ് ആ ചരിത്ര നിയോഗം. പൂർണാർഥത്തിൽ ദ്വീപായ മാട്ടൂലിലെ തെക്കുമ്പാടും പഞ്ചായത്തും എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവോ അപ്രകാരംതന്നെയാണ് കേരളവും ലക്ഷദ്വീപും തമ്മിലെ ബന്ധവുമെന്ന് പറയേണ്ടിവരും. അതിെൻറ മുന്തിയ ഉദാഹരണമാണ് ലക്ഷദ്വീപിൽനിന്നുള്ള ഒരു യുവതി കേരളത്തിലെ ഒരു പഞ്ചായത്തിെൻറ അധ്യക്ഷയായത്.
കേരളവും ലക്ഷദ്വീപും തമ്മിൽ ഭൂമിശാസ്ത്രപരവും സാംസ്കാരികപരവും ചരിത്രപരവുമായ ഒേട്ടറെ സാമ്യതകളുണ്ട്. ഭാഷ, വേഷം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയിലെല്ലാം ദ്വീപുകാർ മലയാളികളാണ്. കേരളം പിറവികൊണ്ട 1956 നവംബർ ഒന്നിനു തന്നെയാണ് ദ്വീപിെൻറയും പിറവി. ലിപിയില്ലാത്ത ജസ്രി ഭാഷയാണ് സംസാരിക്കുന്നതെങ്കിലും ഒൗദ്യോഗിക ഭാഷ മലയാളമാണ്. ഫാരിഷ ടീച്ചർ അടക്കം ദ്വീപിലെ പല പ്രമുഖരും വിദ്യാഭ്യാസം നേടിയത് കേരളത്തിൽനിന്നാണ്. ദ്വീപിലെ പാർലെമൻറ് അംഗമായ പി.പി. മുഹമ്മദ് ഫൈസൽ തളിപ്പറമ്പ് സർ സയ്യിദ് കോളജിലാണ് പഠിച്ചത്. കേരളത്തിലെ വിവിധ കലാലയങ്ങളിലായി നൂറുകണക്കിന് ലക്ഷദ്വീപ് വിദ്യാർഥികളുണ്ട്.
ആകെ 65,000 പേരുള്ള ദ്വീപുകാരുടെ കുടുംബവേര് കിടക്കുന്നത് കേരളത്തിലാണ്. നൂറ്റാണ്ടുകൾക്കു മുമ്പുള്ള കുടിയേറ്റ ബന്ധങ്ങളും പുതിയ കെട്ടുബന്ധങ്ങളും അതിലുണ്ട്. പുതിയങ്ങാടിയിൽ കുടുംബവേരുള്ള ആന്ത്രോത്ത് കീച്ചേരിയിലെ സയ്യിദ് ശൈഖ് കോയയുടെയും ഖൈറുന്നീസയുടെയും നാലാമത്തെ മകളായ ഫാരിഷ ആന്ത്രോത്തെ എം.ജി.എച്ച്.എസിൽനിന്നാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. മൂന്നു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്. പിതാവ് സബ് ഡിവിഷനൽ ഒാഫിസിൽ ജീവനക്കാരനായിരുന്നു. ഇപ്പോൾ വിരമിച്ചു. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബിരുദവും കൊല്ലം എസ്.എൻ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഫാരിഷ 10 വർഷം മുമ്പ് പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ ആബിദുമായുള്ള വിവാഹത്തോടെയാണ് മാട്ടൂലിലെത്തുന്നത്. പുതിയങ്ങാടിയിലെ പിതാവിെൻറ കുടുംബം വഴി വന്ന ആലോചനയാണ് വിവാഹത്തിലെത്തിയത്.
വിവാഹശേഷം മാട്ടൂർ സെൻട്രൽ ഹിദായത്ത് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചു. ശേഷം മാട്ടൂൽ മാപ്പിള യു.പി സ്കൂൾ അധ്യാപികയായി പ്രവർത്തിച്ചു. അധ്യാപികയായുള്ള പ്രവർത്തനപരിചയം കൈമുതലാക്കിയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. സേവന, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു. ദ്വീപിലെ ദേശീയ ആരോഗ്യ മിഷെൻറ ഡയറക്ടറും മാതൃസഹോദരനുമായ ഡോ. ഷംസുദ്ദീെൻറയും ഭർത്താവ് ആബിദിെൻറയും നിറഞ്ഞ പിന്തുണ ഫാരിഷക്ക് കരുത്തായി. അങ്ങനെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽ മുസ്ലിംലീഗ് പ്രതിനിധിയായി മത്സരിക്കുന്നതും വിജയിക്കുന്നതും പ്രസിഡൻറാകുന്നതും. രണ്ടു മക്കളുണ്ട്^ അൽഹാൻ ആബിദ്, അസ്ല ആബിദ്.
പഞ്ചായത്ത് ഭരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുേമ്പാഴും സ്വന്തം നാടിെൻറ ഇന്നത്തെ സ്ഥിതിയിൽ അവർ അതീവ ദുഃഖിതയാണ്. പഞ്ചായത്ത് പ്രസിഡൻറായതിനാൽ തന്നെ ദ്വീപിലെ പഞ്ചായത്തുകളുടെ നിലവിലുള്ള അധികാരവും എടുത്തുകളയുന്നത് അവരെ ഏറെ വേദനിപ്പിക്കുന്നു. ''കേന്ദ്രഭരണപ്രദേശമായതിനാൽ കേരളത്തിലെ പഞ്ചായത്തുകളുടെ അത്ര അധികാരമോ സ്വയംഭരണമോ ദ്വീപിലെ പഞ്ചായത്തുകൾക്കില്ല. എന്നിരുന്നാലും പരിമിതികൾക്കുള്ളിൽ നിന്ന് അവ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നു. കോവിഡ് പ്രതിരോധം അതിെൻറ ഉത്തമ ഉദാഹരണമാണ്. കേരളത്തിലെന്നപോലെ കോവിഡ് പ്രതിരോധത്തിൽ ഗ്രാമപഞ്ചായത്തുകൾ നിർണായക പങ്കുവഹിച്ചിരുന്ന പ്രദേശമായിരുന്നു ദ്വീപും. കോവിഡ് രോഗികളില്ലാത്ത ഗ്രീൻ സോൺ ആയിരുന്നു മാസങ്ങൾക്കു മുമ്പ് വരെ ദ്വീപ്.
അതിനുതക്ക പെരുമാറ്റച്ചട്ടങ്ങളാണ് അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേഷ് ശർമയുടെ നേതൃത്വത്തിൽ നടപ്പാക്കിയിരുന്നത്. ഏഴു ദിവസത്തെ ഇരട്ട ക്വാറൻറീൻ ആയിരുന്നു അതിൽ പ്രധാനം. അത് ദ്വീപുകാർ അക്ഷരംപ്രതി പാലിച്ചു. ഒാരോ ദ്വീപ് പഞ്ചായത്തിലെയും ഭരണസമിതി അംഗങ്ങൾ ആരോഗ്യപ്രവർത്തകർക്കൊപ്പം സജീവമായി കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായി. 10 ദ്വീപ് പഞ്ചായത്തുകൾ കൂടിച്ചേർന്ന ജില്ലാ പഞ്ചായത്ത് അതിനു നേതൃത്വം നൽകി. കവരത്തി ദ്വീപാണ് ജില്ലാ പഞ്ചായത്ത് ആസ്ഥാനം.
ദിനേഷ് ശർമയുടെ മരണംമൂലം ഒഴിവുവന്ന അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് പതിവിനു വിപരീതമായ രാഷ്ട്രീയ നിയമനമാണ് നടന്നത്. പ്രഫുൽ േഖാദ പേട്ടൽ എന്ന പുതിയ അഡ്മിനിസ്ട്രേറ്റർ കോവിഡ് പ്രതിരോധത്തെക്കാൾ അതിവേഗം പുതിയ നിയമങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരാനാണ് ഉത്സാഹിച്ചത്. ദ്വീപ് പഞ്ചായത്തുകൾക്കുണ്ടായിരുന്ന അധികാരാവകാശങ്ങൾ വെട്ടിക്കുറച്ചു. അത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ താളംതെറ്റിച്ചു. ഗ്രീൺ സോൺ ആയിരുന്ന ദ്വീപിൽ നാലായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 20 മരണവുമുണ്ടായി.
കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ് പ്രഫുൽ ഖോദ പേട്ടലിെൻറ വരവ്. അത് ശരിവെക്കുന്നതാണ് അയാൾ നടപ്പാക്കിയ നിയമങ്ങേളാരോന്നും. ഗുണ്ടാ നിയമമായ പാസ പ്രകാരം ദ്വീപ് പഞ്ചായത്ത് അംഗങ്ങൾപോലും ശിക്ഷക്കു വിധേയമാകുന്നു. രാജ്യത്താകമാനം ആഞ്ഞടിച്ച പൗരത്വപ്രക്ഷോഭത്തിെൻറ ഭാഗമായി പോസ്റ്ററും ബാനറുകളും സ്ഥാപിച്ചു എന്നതാണ് അവർക്കെതിരായ കുറ്റം. പേട്ടൽ ഉണ്ടാക്കുന്നത് നിയമമല്ല, ഭീകരനിയമങ്ങളാണ്. പല നിയമങ്ങളും കരടാണ്. ദിവസങ്ങൾ കഴിയുേമ്പാൾ അതെല്ലാം നിയമമാകും. പ്രതിഷേധങ്ങളെ മുളയിലേ നുള്ളിക്കളയാനാണ് അവർ നോക്കുന്നത്. അതിലുപരി മാധ്യമങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമങ്ങൾ നടക്കുന്നു. ദ്വീപിൽ നടക്കുന്നത് പുറംലോകമറിയരുത് എന്ന വാശിയിലാണ് ഫാഷിസ്റ്റ് ഭരണകൂടം.
സർക്കാർ ജീവനക്കാരെ ജോലിയിലെ 'കാര്യക്ഷമത' നോക്കി തരംതിരിക്കുന്നതും അത്യാഹിത രോഗികൾക്ക് കിട്ടിക്കൊണ്ടിരുന്ന എയർ ആംബുലൻസ് സർവിസിന് നിയന്ത്രണം ഏർപ്പെടുത്തുന്നതും ബോധപൂർവം ദ്രോഹിക്കണം എന്ന ഉദ്ദേശ്യത്താൽ തെന്നയാണ്. ലക്ഷദ്വീപ് വികസന അതോറിറ്റിയുടെ റോഡ് വികസന നയം ദ്വീപുകാരുടെ ജീവനും ജീവിതത്തിനുംതന്നെ ഭീഷണിയാണ്. ആകെ 32.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപിൽ ഒാരോ ദ്വീപിെൻറയും ശരാശരി വിസ്തൃതി 3.2 ചതുരശ്ര കിലോ മീറ്റർ ആണെന്നിരിക്കെ 15 മീറ്റർ വീതിയിൽ റോഡ് നിർമിച്ചാൽ ജനങ്ങൾ എവിടെ പോകും? ഭൂമി ജനങ്ങളിൽനിന്ന് പിടിച്ചെടുക്കാനാണ് അവരുടെ തീരുമാനം. ദ്വീപിനെ ടൂറിസ്റ്റ് കേന്ദ്രമാക്കി കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുക എന്ന ഗൂഢോദ്ദേശ്യമാണ് അവർക്കുള്ളത്.
ഇൗ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ ദ്വീപുകാർ കൈയുംകെട്ടി നോക്കിനിൽക്കില്ല. നല്ല സമരവീര്യമുള്ള ജനതയാണ് ഞങ്ങളുടേത്. നിലനിൽപിനായി അവസാന ശ്വാസംവരെ പൊരുതാൻ ഉറച്ചിരിക്കുകയാണ് ഒാരോ ദ്വീപ് നിവാസിയും.'' കേരളത്തിലെ മാധ്യമങ്ങളും പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും ഇൗ പിന്തുണയിൽ വലിയ പ്രതീക്ഷ ദ്വീപുകാർക്കുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.