പഞ്ചഗുസ്തിയിൽ സ്വർണം വാരിക്കൂട്ടി ഉമ്മയും മക്കളും
text_fieldsപാവറട്ടി: ജില്ല പഞ്ചഗുസ്തിയിൽ സ്വർണം വാരിക്കൂട്ടി ഉമ്മയും മക്കളും. ജില്ല ആം റെസ്ലിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന 44ാമത് ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പാവറട്ടി വെന്മേനാട് മുസ്ലിം വീട്ടിൽ ചന്ദനപ്പറമ്പിൽ റഷീദിന്റെ ഭാര്യ രഹന, മക്കളായ അദ്നാൻ, അഫ്നാൻ എന്നിവരാണ് മികച്ച വിജയം നേടിയത്. രഹനയും മൂത്തമകൻ അദ്നാനും ദേശീയ മെഡൽ ജേതാക്കളാണ്.
രണ്ടാമത്തെ മകൻ അഫ്നാന്റെ കന്നിയങ്കമായിരുന്നു. ഇടതും വലതും കൈകൾ ഉപയോഗിച്ചുകൊണ്ടുള്ള പിടിത്തങ്ങളിലാണ് മത്സരം നടന്നത്. രണ്ടുവീതം വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ആറ് സ്വർണങ്ങളും ജൂനിയർ വിഭാഗത്തിൽ ഒരു വെങ്കലവുമാണ് ഇവർ സ്വന്തമാക്കിയത്.
സ്ത്രീകളുടെ വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ റണ്ണറപ് സ്ഥാനവും രഹ്ന സ്വന്തമാക്കി. അഫ്നാൻ പാവറട്ടി സാൻ ജോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും അദ്നാൻ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് കോളജിലെ ബി-ആർക് മൂന്നാം വർഷ വിദ്യാർഥിയുമാണ്. കോലഞ്ചേരിയിൽ നടക്കാൻ പോകുന്ന സംസ്ഥാനതല മത്സരത്തിനുള്ള തീവ്ര പരിശീലനത്തിലാണ് ഈ പഞ്ചഗുസ്തി കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.