ഒരുമിച്ച് ആദ്യചുവടുകൾ വെച്ചവർ നൃത്തവേദിയിലേക്ക് അമ്മയോടൊപ്പം
text_fieldsചെറുതുരുത്തി: വീട്ടമ്മയായ രാധിക നൃത്തത്തിൽ അരങ്ങേറ്റത്തിനൊരുങ്ങുമ്പോൾ ഒപ്പം പൊതുവേദിയിൽ ആദ്യമായി ചിലങ്ക കെട്ടുന്നത് ഇരട്ടകളായ പെൺമക്കളാണ്. അമ്മയുടെയും ഇരട്ടകളായ ഗായത്രിയും അദിത്രിയുടെയും ഒന്നിച്ചുള്ള അരങ്ങേറ്റത്തിന് വേദിയാകുകയാണ് വെള്ളിയാഴ്ച ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയം.
കിള്ളിമംഗലം വടുക്കുകോട്ട് വീട്ടിൽ കൃഷ്ണകുമാറിന്റെ ഭാര്യയാണ് രാധിക. ദീർഘനാളത്തെ കഠിന പരിശീലനത്തിന് ശേഷം നാലാം ക്ലാസ്സുകാരികളുടെ സ്വപ്നസാക്ഷാത്കാരത്തിന് തോളോടുചേർന്ന് പിന്തുണ നൽകുകയാണ് രാധിക. കിള്ളിമംഗലം ശ്രീവിജയ നൃത്ത വിദ്യാലയത്തിലെ അധ്യാപികയായ സുമ മനോജിന്റെ കീഴിലാണ് മൂവരും നൃത്തം അഭ്യസിക്കുന്നത്. രണ്ട് വർഷങ്ങൾക്കു മുമ്പാണ് മക്കളെ ഡാൻസ് പഠിപ്പിക്കാൻ ടീച്ചറെ സമീപിക്കുന്നത്.
മക്കളുടെ പരിശീലനം കണ്ടുകണ്ടാണ് എന്തുകൊണ്ട് തനിക്കും ചിലങ്ക കെട്ടിക്കൂടായെന്ന തോന്നലുണ്ടായതെന്ന് പറയുന്നു രാധിക. രണ്ട് വർഷം കൊണ്ട് പഠിക്കേണ്ട ചുവടുകൾ ഒരു വർഷം കൊണ്ട് പഠിച്ച് മറ്റുള്ള കുട്ടികൾക്കൊപ്പം ഒപ്പം അരങ്ങേറ്റം കുറിക്കുകയാണ് ഈ വീട്ടമ്മ. വടക്കാഞ്ചേരി അകമല ഭാരതീയ വിദ്യാഭവനിൽ നാലാം ക്ലാസ് വിദ്യാർഥിനികളാണ് മക്കൾ. കുടുംബത്തിന്റെ പിന്തുണയാണ് തങ്ങളെ ഈ സ്വപ്നമുഹൂർത്തത്തിലേക്ക് എത്തിച്ചതെന്ന് പറയുന്നു രാധികയും മക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.