ഈ അമ്മമാർ കാത്തിരിക്കുന്നു... വിട്ടിട്ടുപോയ മക്കൾ വന്നണയുമോ?
text_fieldsഅമ്മമാരെ സ്നേഹത്തോടെ ഒാർക്കുന്ന മാതൃദിനത്തിലും മക്കളെ ഒാർത്ത് വിലപിക്കുന്ന ചി ല അമ്മമാർ ഉണ്ടിവിടെ. മാറോടണക്കി പിടിച്ച് വളർത്തിയ മക്കൾ വളർന്നപ്പോൾ വഴിയിൽ ഉ േപക്ഷിച്ച അമ്മമാരാണ് അഭയകേന്ദ്രങ്ങളിൽ ദുഃഖം അമർത്തി കഴിയുന്നത്. എങ്കിലും അവരി ലുണ്ട് ഒരു സ്വപ്നം, ഒരിക്കൽ മക്കൾ തേടിയെത്തുമെന്ന്...
കരുവാറ്റ വഴിയമ്പലം ഭാഗത്തെ റോഡരികിലെ ഫ്ലക്സ് മറച്ചുകെട്ടിയ താമസപ്പുരയിൽനിന്ന് ആയാപറമ്പിലെ ഗാന്ധിഭവ ൻ സ്നേഹവീട്ടിലേക്ക് എത്തിയ ഉമൈബാെൻറ (72) മനസ്സിൽ ഇപ്പോഴും മക്കളോടുള്ള സ്നേഹമാണ ്.
ഭർത്താവ് ഉപേക്ഷിച്ചുപോയ സമയത്ത് അധ്വാനിച്ച് അല്ലലില്ലാതെ മക്കളെ പോറ്റിവളർത്തിയ ഉമ്മയെ ഇന്ന് മക്കൾക്ക് വേണ്ട.
അടുക്കളപ്പണി ചെയ്താണ് നാല് ആണിനെയും രണ്ട് പെണ്ണിനെയും ഇവർ വളർത്തിയത്. കഞ്ഞിവെള്ളം മാത്രം കുടിച്ച് വറ്റ് മക്കൾക്കായി വീതിച്ച് നൽകിയ ഉമ്മക്ക് ഇന്ന് ഒരു ഗ്ലാസ് വെള്ളം ചുണ്ടോട് ചേർത്ത് നൽകാൻ ഒരു മക്കളും അടുത്തില്ല.
കിടപ്പാടം വീതംവെച്ചതിലെ ഏറ്റക്കുറച്ചിലെ തർക്കമാണ് മക്കൾക്ക് ഉമ്മയെ വേണ്ടാതാകാൻ കാരണം. ദേശീയപാതയോരത്ത് ഫ്ലക്സുകളാൽ ചുറ്റിമറച്ച കൂരയിൽ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇവരെ പൊലീസാണ് ആയാപറമ്പിലെ സ്നേഹഭവനിലേക്ക് എത്തിച്ചത്.
അധ്വാനിച്ച് കൊടുക്കാൻ കഴിയുന്നിടത്തോളം അമ്മയോട് താൽപര്യമായിരുന്ന മക്കൾക്ക് അവർ വീണതോടെ വേണ്ടാതായ കഥയാണ് ആറൻമുള സ്വദേശിനി ജാനകിയമ്മക്ക് (84) പറയാനുള്ളത്. നൊന്ത് പ്രസവിച്ച മൂന്ന് മക്കൾക്കും ഇവർ വേണ്ടാതായി. ആവതുള്ള കാലത്ത് റോഡ് പണിക്ക് ഉൾപ്പെടെ പോയി നേടിയ സമ്പാദ്യമെല്ലാം മക്കൾക്കായാണ് ചെലവഴിച്ചത്.
നാല് വർഷം മുമ്പ് മക്കൾ ഇവരെ ഒറ്റപ്പെടുത്തി. തുടർന്ന് ആറന്മുള പൊലീസ് ഇടപെട്ടാണ് ഇവരെ ഗാന്ധിഭവനിേലക്ക് മാറ്റുന്നത്. ഇതേ അവസ്ഥയാണ് തിരുവനന്തപുരം സ്വദേശി സുജാതക്കും (74). നാല് മക്കളാണ് ഇവർക്ക്. മക്കൾ ഉപേക്ഷിച്ച ഇവരെ ശശിതരൂർ എം.പി ഇടപെട്ട് ഇവിടെ എത്തിക്കുകയായിരുന്നു. മൂന്നുപേർക്കും തങ്ങളെ തേടി മക്കൾ എത്തുമെന്ന പ്രതീക്ഷയാണ്.
ഇതുകൂടാതെ മക്കളും ബന്ധുക്കളും ഉപേക്ഷിച്ച ഒരുപറ്റം അമ്മമാരും സ്നേഹ വീട്ടിലെ സ്നേഹവും പരിചരണവും ഏറ്റുവാങ്ങി സന്തോഷത്തോടെ കഴിയുന്നു. പട്ടിണിയുടെ ദിനരാത്രങ്ങളിൽ നിന്നുള്ള മോചനത്തിനൊപ്പം മികച്ച പരിചരണവും ഇവരേറെ ആസ്വദിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.