കാഴ്ചയില്ലായ്മയെ മറികടന്ന് മുനീറും ജസീലയും
text_fieldsകൊയിലാണ്ടി: ജന്മനാ കാഴ്ചയില്ലാത്തവരാണെങ്കിലും പ്രതിസന്ധി തരണം ചെയ്ത് പഠനത്തിൽ മുന്നേറുകയാണ് മുചുകുന്ന് സ്വദേശികളായ മുനീറും ജസീലയും. സഹോദരങ്ങളായ ഇവർ സാക്ഷരത മിഷന്റെ തുടർ പഠനത്തിലൂടെ തുല്യത നാല്, ഏഴ് ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കിയാണ് പത്താംതരം തുല്യത പഠനത്തിനു തുടക്കം കുറിച്ചത്.
പത്തിനുശേഷം ഹയർ സെക്കൻഡറി തുല്യതയും നേടണമെന്നാണ് ഇവരുടെ ആഗ്രഹം. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ പത്താംതരം തുല്യത ക്ലാസ് കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു. പത്ത്, ഹയർ സെക്കൻഡറി തുല്യത പാഠപുസ്തക വിതരണവും നടന്നു. പ്രധാനാധ്യാപിക കെ.കെ. ചന്ദ്രമതി അധ്യക്ഷത വഹിച്ചു. തുല്യത അധ്യാപകരായ കെ. ഗീതാനന്ദൻ, പി. ഗിരീഷ് കുമാർ, ബ്ലോക്ക് നോഡൽ പ്രേരക് എം. ദീപ, അരിക്കുളം പ്രേരക് പി. വിജയശ്രീ, കെ. സീതാമണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.