മൈലാഞ്ചികൊണ്ട് ചുവർച്ചിത്രം; റെക്കോഡിട്ട് ഷിഫാന
text_fieldsമട്ടാഞ്ചേരി: മൈലാഞ്ചിയിടലിൽ ചരിത്രം സൃഷ്ടിക്കുകയാണ് മട്ടാഞ്ചേരിയിലെ ഷിഫാന. മൈലാഞ്ചികൊണ്ട് ചുവർച്ചിത്രം തീർത്ത് ഇതിനകം ശ്രദ്ധ നേടിയശേഷം, ഇക്കുറി 84 ചതുരശ്ര അടിയിൽ വാൾ മെഹന്തി ആർട്ട് ഒരുക്കി. അതും തെങ്ങ് മുതൽ മുല്ലപ്പൂക്കൾ വരെയും മയിൽ അടക്കമുള്ള പക്ഷികൾ ഉൾപ്പെടെ മനോഹരമായി മൈലാഞ്ചി കോൺകൊണ്ട് തീർത്ത്. നിലവിൽ മൈലാഞ്ചി ചുവർച്ചിത്ര രചനയിൽ ലോക റെക്കോഡ് ഷിഫാനയുടെ പേരിലാണ്.
24 ചതുരശ്ര അടിയാണ് ചുവർചിത്രം. എന്നാൽ, സ്വന്തം റെക്കോഡിന്‍റെ ഇരട്ടി വലുപ്പത്തിലാണ് ഇക്കുറി ചിത്രമൊരുക്കിയത്. 84 ചതുരശ്ര അടി. നാല് ദിവസത്തിനിടെ 48 മണിക്കൂർ ചെലവഴിച്ചായിരുന്നു രചന. സ്വന്തമായി തയാറാക്കിയ 49 മൈലാഞ്ചി കോണുകൾ പൂർണമായും ചിത്രത്തിനായി ഉപയോഗിച്ചു.
വർണപ്പൊലിമ കൂട്ടാൻ മുത്തുകളും കല്ലുകളും ഉപയോഗിച്ചിട്ടുണ്ട്. ഫോർട്ട്കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജാണ് ഫോർട്ട്കൊച്ചി ദ കൾചറൽ കോക്കനട്ട് കേന്ദ്രത്തിൽ ചിത്രം അനാച്ഛാദനം ചെയ്തത്. മഹാജനവാടി പറമ്പിൽ മൊയ്തീൻക്ക ഹൗസിൽ നിസാം ബഷീറിന്‍റെ ഭാര്യയാണ് ഷിഫാന. മെഹനൂർ, മുമൈന ഫാത്തിമ, മെഹബൂബ് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.