പെൻസിലിൽ ധീര സൈനികരുടെ പേരു കൊത്തി; യദുപ്രിയക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം
text_fieldsകടലാസു പെൻസിലിെൻറ കാമ്പിൽ പരമോന്നത സൈനിക ബഹുമതിയായ പരംവീർചക്ര ലഭിച്ചവരുടെ പേരുകള്‍ കൊത്തിയെടുത്തപ്പോൾ മുയിപ്പോത്തെ നിരപ്പത്തിമ്മൽ യദുപ്രിയ (21) നടന്നുകയറിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലേക്കാണ്. പരംവീർചക്ര ലഭിച്ച 21 സൈനികരുടെ പേരാണ് വ്യത്യസ്ത പെൻസിൽ ലെഡിൽ കൊത്തിയെടുത്തത്. ഏറെ ശ്രദ്ധയും ക്ഷമയും വേണ്ട ദൗത്യമാണ് യദുപ്രിയ നിര്‍വഹിച്ചതെന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് എഡിറ്റോറിയല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടു. ബി.ടെക് ബിരുദധാരിയായ യദുപ്രിയ ഗായികയും ചിത്രകാരിയും കൂടിയാണ്.
വേലായുധൻ- ശോഭ ദമ്പതികളുടെ മകളാണ് ഈ മിടുക്കി. നാടിന് അഭിമാനമായി മാറിയ യദുപ്രിയക്ക് അനുമോദന പ്രവാഹമാണ്.നിരപ്പം കൂട്ടായ്മയുടെ അനുമോദന യോഗത്തിൽ കലാകാരന്‍ നരേന്ദ്രന്‍ ഉപഹാരം സമർപ്പിച്ചു. പി. മജീദ്, കിഷോര്‍ കാന്ത്, ആര്‍.എം. മുസ്തഫ, ഇ.ടി. രാജന്‍ എന്നിവര്‍ പങ്കെടുത്തു.യൂത്ത് കോണ്‍ഗ്രസ് വെണ്ണാറോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യദുപ്രിയയെ അനുമോദിച്ചു.
കിഷോര്‍ കാന്ത്, പി. ഫൈസല്‍, വിപിന്‍ രാജ്, കെ.പി. നജീബ്, പി.സി. ആദിത്യ, കെ.കെ. അമൃത, ഒ.പി. റഫീഖ്, അശ്വന്ത് മനോജ്, മനുലാല്‍ എന്നിവര്‍ പങ്കെടുത്തു.മുയിപ്പോത്ത് ന്യൂ ഫൈറ്റേഴ്സ് ആട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദരിച്ചു.ജിതിൻ സാഗർ, യു.കെ. സുജിത്ത്, വിപിൻ രാജ്, മുന്തിർ, ജിതിൻ രാജ്, ദിപിൻ കൃഷ്ണ, വിവേക്, കിഷോർ കാന്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.