യദുവിന്റെ ഹൃദയതാളത്തിൽ നസീഫ ഇസ്മയിൽ പുതുജീവിതത്തിലേക്ക്
text_fieldsപടന്ന : കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷനൽ കാർഡിയാക് സെന്ററിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ പടന്നയിലെ നസീഫ ഇസ്മയിൽ ആശുപത്രി വിട്ടു. ജൂലൈ 14 ന് ആണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച എലത്തൂർ സ്വദേശി യദുകൃഷ്ണന്റെ ഹൃദയമാണ് നഫീസ ഇസ്മയിലിന് തുന്നിച്ചേർത്തത്.
ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മസ്തിഷ്ക മരണം സംഭവിച്ച് യദു കൃഷ്ണന്റെ ഹൃദയം പൊലീസ് ഒരുക്കിയ ഗ്രീൻ ചാനൽ വഴി പത്തു മിനിറ്റിനകം മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെന്ററിൽ എത്തിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ അശോക് ജയരാജ്, അബ്ദുൽ റിയാദ്, ജലീൽ, വിനോദ്, ലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
മൃതസഞ്ജീവിനിയിലൂടെ ആണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ ദിവസം ഡിസ്ചാർജ് ആയ നസീഫക്ക് ഹോസ്പിറ്റലിൽ യാത്രയയപ്പു നൽകി. ഗായിക കെ.എസ്. ചിത്ര മുഖ്യാതിഥിയായെത്തി. പടന്നയിലെ പരേതനായ പി.സി മുസ്തഫ ഹാജിയുടേയും എം.കെ സുബൈദയുടെയും മകളാണ് നസീഫ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.