പെൻസിൽവാനിയ സർവകലാശാല ഇംഗ്ലീഷ് സാഹിത്യ വിഭാഗം മേധാവിയായി തരൂർ സ്വദേശി
text_fieldsആലത്തൂർ: അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യ വിഭാഗം മേധാവിയായി തരൂർ അത്തിപ്പൊറ്റ സ്വദേശിനി ഡോ. ഭഗീരഥി മണി ചുമതലയേറ്റു. ജപ്പാനിലെ മുൻ ഇന്ത്യൻ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ എ.പി.എസ് മണിയുടെ മകളാണ്. പുഷ്കലയാണ് മാതാവ്.
ഭഗീരഥിയുടെ സഹോദരൻ പരമേശ്വർ ടോക്യോയിൽ ഊർജ ഉപദേഷ്ഠാവാണ്. ഭർത്താവ് മെക്സിക്കക്കാരനായ ഡോ. മാരിയോ റൂയിസ് ഹോഫ്സ്ട്ര സർവകലാശാലയിൽ ചരിത്രാധ്യാപകനാണ്. അമർ മണി റൂയിസാണ് മകൻ. അമിതയാണ് അവരുടെ മകൾ. മുന്നൂറ് ഏക്കറിൽ കാമ്പസും 4,500 അധ്യാപകരും 40,000 വിദ്യാർഥികളുമുള്ളതാണ് സർവകലാശാല. ഫിലാഡെൽഫിയ സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ഡോ. ഭഗീരഥി മണി നിലവിൽ ഇവിടെ അധ്യാപികയാണ്.
വാഷിങ്ടണിലെ ജോർജ് ടൗൺ സർവകലാശാലയിൽനിന്ന് ബിരുദവും ഡൽഹി ജെ.എൻ.യുവിൽനിന്ന് ബിരുദാനന്ദര ബിരുദവും നേടിയ ഇവർ അമേരിക്കയിലെ സ്റ്റാൻഡോർഡ് സർവകലാശാലയിൽനിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി. മൂന്നരപ്പതിറ്റാണ്ട് കാലത്തെ ജാപ്പനീസ് പ്രവാസത്തിനുശേഷം ഭഗീരഥിയുടെ പിതാവ് എ.പി.എസ്. മണിയും മാതാവ് പുഷ്കലയും 2011ൽ ജന്മനാടായ അത്തിപ്പൊറ്റയിൽ തിരിച്ചെത്തി വിശ്രമജീവിതം നയിക്കുയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.