എച്ച്.ഡബ്ല്യു.എയുടെ തണലിൽ 15 യുവതികൾക്ക് പുതുജീവിതം
text_fieldsബംഗളൂരു: നഗരത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ഡി.ജെ. ഹള്ളിയിലെ യുവതീ യുവാക്കൾക്ക് വിവാഹത്തിന് വേദിയൊരുക്കി എച്ച്.ഡബ്ല്യു.എ. ഹിറ ഫൗണ്ടേഷൻ ട്രസ്റ്റിെൻറ ജീവകാരുണ്യ പ്രവർത്തന വിഭാഗമായ എച്ച്.ഡബ്ല്യു.എയുടെ തണലിലാണ് നിർധന കുടുംബത്തിലുള്ള 15 യുവതികളും 15 യുവാക്കളും സമൂഹ വിവാഹത്തിലൂടെ ഒന്നിച്ചത്.
താന്നറി റോഡ് ശദാബ് ശാദി മഹലിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്ന വിവാഹ കർമങ്ങൾക്ക് മസ്ജിദ് റഹ്മ ഖത്തീബ് നഫീസ് അഹമ്മദ്, മോദി മസ്ജിദ് ഇമാം ഗുലാം റബ്ബാനി, മൗലാന ഉമർ ഫാറൂഖ്, മൗലാന ഉമർ ഫാറൂഖ്, മൗലാന ഷാഫി എന്നിവർ നേതൃത്വം നൽകി.
ജമാഅത്തെ ഇസ് ലാമി ബംഗളൂരു സെക്രട്ടറി ഡോ. താഹാ മത്തീൻ ദമ്പതികൾക്ക് ആശംസകൾ അർപ്പിച്ചു. ഒരൊറ്റ ആത്മാവില്‍നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍ നിന്നുതന്നെ അതിെൻറ ഇണയെയും സൃഷ്ടിക്കുകയും ചെയ്ത ദൈവ കൽപനകൾ സ്വീകരിച്ച് മാതൃകാ ദമ്പതികളാവണമെന്ന് അദ്ദേഹം ആശംസിച്ചു.
ബംഗളൂരു ഡി.ജെ ഹള്ളിയിലെ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരുടെ വിവാഹമാണ് എച്ച്.ഡബ്ല്യു.എ ഏറ്റെടുത്ത് മംഗളകരമായി നടത്തിക്കൊടുത്തത്. മഹർ നൽകുവാനുള്ള സ്വർണവും വിവാഹത്തിനാവശ്യമായ മുഴുവൻ ചെലവുകളും വഹിക്കുന്നതിന് പുറമെ വീട്ടുപകരണങ്ങൾ അടങ്ങുന്ന സമ്മാനങ്ങളും നവ ദമ്പതികൾക്ക് നൽകി.
ദുരിതാശ്വാസ രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ഇത് ആദ്യമായാണ് സമൂഹ വിവാഹം ഏറ്റെടുത്തു നടത്തുന്നത്. ഹസ്സൻ കോയ, സാബു ഷഫീഖ്, ഇഖ്ബാൽ, ഷമീർ ആർക്കിടെക്ട്, പ്രോഗ്രാം കമ്മറ്റി കൺവീനർ അൻവർ ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.