നേട്ടങ്ങളുടെ വിഹായസ്സിൽ ഒമാനി വനിതകൾ
text_fieldsമസ്കത്ത്: വനിത ശാക്തീകരണത്തിന്റെ മാറ്റൊലികൾ ഉയർത്തി ലോകം ഇന്ന് വനിത ദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ഒമാനിലും പരിപാടികൾ നടക്കുന്നുണ്ട്. വനിത ശാക്തീകരണത്തിന് ശക്തി പകരാൻ എല്ലാ വർഷവും ഒക്ടോബർ 17ന് ഒമാൻ വനിത ദിനമായും ആചരിക്കുന്നുണ്ട്. ഒമാനിലെ വനിതകൾ എല്ലാ മേഖലയിലും കൈവെക്കുകയും സമൂഹത്തിന്റെ മുൻനിരയിൽ ഇടംപിടിച്ചവരുമാണ്.
ഭരണരംഗം മുതൽ കായിക മേഖലവരെ ഒമാനിലെ വനിതകൾ കൈവെക്കാത്ത രംഗങ്ങളില്ല. മന്ത്രിയായും പൈലറ്റായും സംരംഭകരായും വിദ്യാഭ്യാസ വിചക്ഷണരുമായുമൊക്കെ ഒമാനിലെ വനിതകൾ കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഒരുപടി മുന്നിലാണ് ഒമാനി വനിതകൾ.
രാജ്യത്തെ 3,13,745 വനിതകൾ പൊതു വിദ്യാഭ്യാസ ഡിേപ്ലാമയുള്ളവരാണ്. 53,232 വനിതകൾക്ക് ഉന്നത വിദ്യാഭ്യാസ ഡിേപ്ലാമയുമുണ്ട്. 1,52,422ലധികം വനിതകൾ ബിരുദമോ അതിനുമുകളിലോ യോഗ്യതയുള്ളവരാണ്. 89,164 വനിതകളാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത്. സ്വകര്യ മേഖലയിൽ 1,26,737 പേരും പ്രവർത്തിക്കുന്നുണ്ട്. വനിതകളുടെ സംഘടനയായ ഒമാനി വിമൻസ് അസോസിയേഷന് 64 ശാഖകളിലായി 8,483 വനിതകൾ പ്രവർത്തിക്കുന്നുണ്ട്.
പുതിയ മന്ത്രിസഭയിൽ മുന്ന് വനിത മന്ത്രിമാരാണുള്ളത്. ഇതിൽ റഹ്മ ബിൻത് ഇബ്റാഹീം ബിൻ സഈദ് അൽ മഹ്റൂഖിയ ഉന്നത വിദ്യാഭ്യാസ ഗവേഷണ മന്ത്രിയായും .ലൈല ബിൻത് അഹമദ് ബിൻ അവാദ് അൽ നജ്ജാർ സാമൂഹിക വികസന മന്ത്രിയായും മായിദ ബിൻത് അഹമദ് ബിൻ നാസർ അൽ ശിബാനിയ്യ വിദ്യാഭ്യാസ മന്ത്രിയായും സേവനം അനുഷ്ഠിക്കുന്നുണ്ട്.
എല്ലാ മന്ത്രാലയങ്ങളിലെയും ഉന്നത പദവികളിലും വനിതകളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിയായ സാലിം ഖൽഫാൻ അൽ ജർദാനിയ, ടൂറിസം മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി മാഇദ സൈഫ് മാജിദ് അൽ മഹ്റൂഖിയ്യ തുടങ്ങിയവർ ഇതിൽ ചിലരാണ്.
നാഷനൽ ഡയബറ്റ്സ് ആൻഡ് എേൻറാക്രൈം ഡയറക്ടറും ഒമാൻ ഡയബറ്റിക് അസോസിയേൻ ചെയർപേഴ്സനുമായ ഡോ. നൂർ ബിൻത് ബദർ അൽ ബുസൈദി, തൊഴിൽ വിദ്യാഭ്യാസ അംഗവൈകല്യ പുനരധിവാസ സ്പെഷലിസ്റ്റും ഗൾഫ് ഡിസബിലിറ്റി സൊസൈറ്റി ചെയർപേഴ്സനുമായ ഡോ. അൽ ഇഷാ ബിൻത് ഖലീഫ അൽ ഖിയൂമി, ഒമാൻ മെഡിക്കൽ സ്പെഷാലിറ്റി ബോർഡ് വൈസ് പ്രസിഡൻറായ ഡോ. ഷിഹാബിനിയത്ത് സാലിം അൽ സിനാനി, ഒമാൻ എയർ സീനിയർ പ്രോജക്ട് ഡയറക്ടർ ജമീല അൽ ബഹ്ലി തുടങ്ങിയ നിരവധി വനിത രത്നങ്ങൾ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.