പാർവതി അമ്മയുടെ രുചിപ്പെരുമക്ക് അരനൂറ്റാണ്ട്
text_fieldsഅരനൂറ്റാണ്ടായി നാടിെൻറ വിശപ്പകറ്റാൻ ഭോജനശാലയൊരുക്കിയ കരിമ്പ പനയമ്പാടം തെക്കീട്ടിൽ പാർവതി അമ്മക്ക് ഈ വനിത ദിനത്തിൽ പ്രായം 75.
സ്വാദേറിയ മൂന്നിനം വിഭവങ്ങളും മീൻ കറിയും മീൻ വറുത്തതും അടക്കം പാർവതി അമ്മയുടെ നാടൻ ഉച്ച ഊണിന് വില 50 മാത്രം. ഞായറാഴ്ചകളിൽ കോഴിക്കറിക്കും ഊണിനും ഇതേ വില തന്നെ. സാധനങ്ങളുടെ വില കൂടിയാലും ഈ വിലയിൽ മാറ്റം വരുത്താറില്ല. പനയമ്പാടം ജി.യു.പി സ്കൂളിന്നടുത്താണ് ഇവർ നാടിന് ഊട്ടുപുരയൊരുക്കിയത്.
ആദ്യം സ്കൂളിലെ അധ്യാപകർക്ക് ഭക്ഷണമൊരുക്കി തുടങ്ങിയത് നിലവിൽ വീടിനോട് ചേർന്ന കൊച്ചു ഹോട്ടലിലേക്ക് ഉയർന്നു. അത്യാവശ്യം വന്നിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം മാത്രം.
വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മയിൽസ്വാമിയുടെ നിര്യാണത്തോടെ ഉപജീവനാർഥം തുടങ്ങിയ ഈ എളിയ ശ്രമം സ്വയംപര്യാപ്തതയുടെ വഴിതുറക്കുകയായിരുന്നു. മുമ്പെല്ലാം പ്രാതലും സേവന വിലയ്ക്ക് നൽകിയിരുന്നു. വാർധക്യം ബാധിച്ചതോടെ ഉച്ചയൂണ് മാത്രമായി.
24 വർഷം മുമ്പ് മകൻ അജിത് കുമാറിെൻറ വേർപാടോടെ മകെൻറ മകനായ അനീഷും ഭാര്യ അക്ഷയയും സഹായത്തിനുണ്ട്. വിറകടുപ്പിൽ പാർവതി അമ്മ തന്നെയാണ് വിഭവങ്ങൾ തയാറാക്കുന്നത്. വാർധക്യത്തിലും കടയിലെത്തുന്നവർക്ക് മനസ്സറിഞ്ഞ് ഭക്ഷണം വിളമ്പാൻ ഇവരിന്നും മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.