ഒഴിഞ്ഞ കുപ്പികളിൽ വർണങ്ങൾ തീർത്ത് പാർവതി രാജു
text_fieldsഡിസൈൻ ചെയ്ത കുപ്പികളുമായി പാർവതി രാജു
ഉപയോഗശ്യൂന്യമായ കുപ്പികളിൽ വർണ വിസ്മയങ്ങൾ ഒരുക്കി മെഡിക്കൽ കോളജ് അധ്യാപിക പാർവ്വതി രാജു. ചെങ്ങന്നൂർ മാന്നാർ കുരട്ടിക്കാട്മംഗലത്തു തെക്കേമഠത്തിൽ വീട്ടിൽ ഹോമിയോ ഡോക്ടർ ഗംഗാ ദേവി - കാർത്തികേയ പണിക്കർ ദമ്പതികളുടെ മകളാണ് പാർവതി. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിന്‍റെ അലൈഡ് സയൻസ് കോളജിലെ അധ്യാപിക ജോലിയോടൊപ്പമാണ് പാർവതി ഒഴിഞ്ഞ കുപ്പികൾ കരവിരുതിനാൽ നിറച്ചാർത്തുകളണിയിച്ച് മനോഹരമാക്കുന്നത്.
കഴിഞ്ഞ ലോക്ഡൗൺ കാലത്തു നേരംപോക്കിനായി തുടങ്ങിയതാണ് ബോട്ടിൽ ആർട്ട്. അരി, കടല, പരുപ്പ്, പാവക്കാകുരു, മഞ്ചാടികുരു, ഉള്ളിതൊലി, ഇയർ ബഡ്സ്, മുട്ടത്തോട്, സൂര്യകാന്തി ചെടിയുടെ കുരു, തേങ്ങയുടെ ക്ലാഞ്ഞിൽ അടക്കമുള്ളവ ഉപയോഗിച്ചാണ് പാർവതി ബോട്ടിലുകളിൽ ആർട്ട് വർക്ക് ചെയ്യുന്നത്.
കൂടാതെ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുണ്ടാക്കിയ പൂക്കൾ, മെഴുകുതിരി ഉപയോഗിച്ചുള്ള പൂക്കൾ, തെങ്ങിൻപൂക്കുല കൊണ്ടുള്ള ഫ്ലവർ വെയ്സ് എന്നിവയും പാർവതിക്ക് അനായാസം ഒരുക്കും. ചെറുപ്പം മുതൽ ചിത്രരചനയിൽ കമ്പമുള്ള അധ്യാപിക നവമാധ്യമമായ യൂ ട്യൂബിലൂടെയാണ് ഈ കഴിവുകൾ സ്വായത്തമാക്കിയത്.
ബഹ്റൈനിൽ ഗ്രാഫിക് ഡിസൈനറായ രഞ്ജിത് ആണ് ഭർത്താവ്. മൂന്ന് വയസുകാരനായ കേശു എന്ന കൃഷ്ണദേവ് മകനാണ്. ചെങ്ങന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വോളന്‍റീയർ പ്രവർത്തനത്തിലും പാർവതി സജീവമാണ്.
Latest Video:

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.