പാഷൻ ടു പ്രൊഫഷൻ
text_fieldsനല്ല പാലക്കാടൻ കര്‍ഷക കുടുംബത്തിൽ ജനനം. നാടൻ വിളകളോടും ഭക്ഷണത്തോടുമുള്ള പ്രിയം; കൃപ പഠിച്ചു കയറിയത് ഡോക്ടർ പ്രൊഫഷനിലേക്കാണെങ്കിലും പാദമുറപ്പിച്ചത് ഇച്ഛ പോലെ പാചക കലയിൽ തന്നെയാണ്. അമ്മയുടെ രുചിക്കൂട്ടുകൾ ഇഷ്ടമാണെങ്കിലും കുക്കിങ് തന്റെ പാഷനാണെന്ന് കൃപ തിരിച്ചറിയുന്നത് വിവാഹശേഷം ദുബൈയിൽ എത്തിയതോടെയാണ്.
ഒറ്റക്കിരിക്കുന്ന ഒഴിവു വേളകളിൽ തനിക്കേറെ ഇഷ്ടപ്പെട്ട പാലക്കാടന്‍ വിഭവങ്ങൾ തയ്യാറാക്കാൻ തുടങ്ങി. എന്നാൽ, കോയമ്പത്തൂരുമായി അതിരു പങ്കിടുന്ന പാലക്കാട്ടെ വിഭവങ്ങൾക്ക് പാലക്കാടൻ -കോയമ്പത്തൂര്‍ തനത്- സമന്വയ രുചിക്കൂട്ടാണ് കണ്ടുവരാറ്. എന്നാൽ യൂടൂബിൽ പരതിയാൽ ഇവ കണ്ടു കിട്ടാൻ നല്ല പാടാണ്. അങ്ങനെയിരിക്കെയാണു കൃപ തന്റെ സ്വന്തം നാട്ടിലെ ഭക്ഷണ പാരമ്പര്യം യൂടൂബിലും ഇൻസ്റ്റഗ്രാമിലും നിരത്താൻ തുടങ്ങുന്നത്. അപ്രതീക്ഷിതമെന്നോണം ആദ്യത്തെ ശ്രമത്തിന് കിട്ടിയ റിസൾട്ട് തുടർന്നുള്ള പരീക്ഷണങ്ങൾക്ക് വലിയ ഊർജമായെന്നു തന്നെ പറയാം.
രുചിയിലെന്ന പോലെ കാഴ്ച്ചയിലും തന്റെ ഭക്ഷണക്കൂട്ടുകൾ മാജിക് സൃഷ്ടിക്കണമെന്ന നിർബന്ധം കൃപക്കുണ്ടായിരുന്നു. ഇത് എവിടെയെങ്കിലും പകർത്തിവെക്കണമെന്ന് അതിലേറെ വാശിയും. മൊബൈലിൽ പകർത്തിയ വിഷ്വൽസിൽനിന്നും ക്യാമറയിലേക്ക് കാര്യങ്ങൾ മാറിത്തുടങ്ങി. കാര്യങ്ങൾ അൽപം സീരിയസായി... വ്യൂവേഴ്സിന്റെ എണ്ണവും അപ്പ്രീസിയേഷനും കൂടിവന്നു... ചുരുക്കത്തിൽ പാഷൻ തന്നെ പ്രൊഫഷനായി.
ഇന്ന് നിരവധി ഫുഡ് റെസിപ്പീസുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കൃപയുടെ സോഷ്യൽ മീഡിയയുടെ വാളുകൾ. അതും റിച്ച് ട്രഡീഷനൽ അപ്പിയറൻസിനാൽ. ഇക്കഴിഞ്ഞ മാർചിൽ കൃപയെത്തേടി യു.എ.ഇയുടെ ഇൻഫ്ലുവെന്‍സർ അവാർഡ് വന്നത് ഇവരുടെ ജീവിതത്തിലെ വലിയ നാഴിക കല്ലായി.. സ്വന്തം നാടിന്റെ രുചി വൈഭങ്ങൾ നാവിലും ഹൃദയത്തിലും പാകിയപ്പോള്‍ മുളപൊട്ടിവന്നത് എക്കാലത്തും അതിജീവിക്കാനുതകുന്ന അംഗീകാരങ്ങളാണ്.
കഴിക്കുന്നവരുടെ വയറും ഹൃദയവും ഒരുപോലെ നിറക്കാൻ ഇനിയുമിനിയും ഒരുപാട് ഫുഡ് മൊമെന്സ് ക്രിയേറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് കൃപ. ഭർത്താവ് റെയാനും മകൾ അമൈറക്കുമൊപ്പം ദുബൈ ഇന്റർനാഷണൽ സിറ്റിയിലാണ് കൃപയുടെ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.