ലുലു മാളില്‍ സ്ത്രീകള്‍ക്കായി പിങ്ക് പാര്‍ക്കിങ്
text_fieldsതിരുവനന്തപുരം: വനിത ദിനത്തോടനുബന്ധിച്ച് ലുലു മാളില്‍ സംഘടിപ്പിച്ച ലുലു വിമന്‍സ് വീക്കിന്റെ അവസാനദിനം ചരിത്രമായി. പിങ്ക് പാര്‍ക്കിങ് സൗകര്യമൊരുക്കിയാണ് മാളിന്റെ വേറിട്ട മാതൃക. മാളില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് പിങ്ക് പാര്‍ക്കിങ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് ഷോപ്പിങ് നടത്തി സമയനഷ്ടമില്ലാതെ മടങ്ങുന്നതിന് മാളിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് ഏരിയയുടെ ബേസ്മെന്റിലാണ് പിങ്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഏരിയ തിരിച്ചറിയുന്നതിന് പിങ്ക് നിറവും നല്കി. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജീവിതം നയിക്കുന്ന വനിതകളെ പ്രതീകാത്മകമായി ചിത്രീകരിച്ച് മനോഹരമായാണ് പിങ്ക് പാര്‍ക്കിങ് സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്.
മാളില്‍ ഒരാഴ്ചയായി നടക്കുന്ന വനിത ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുജനാഭിപ്രായം തേടി വുമണ്‍ ഐക്കണെ തെരഞ്ഞെടുത്തു. യുവ ജിംനാസ്റ്റിക്സ് താരവും ദേശീയ ജൂനിയര്‍ റിത്മിക് ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ കേരളത്തിന് വേണ്ടി സ്വർണം നേടുകയും ചെയ്ത തിരുവനന്തപുരം സ്വദേശി മെഹറിന് എസ്. സാജിനെയാണ് വുമണ്‍ ഐക്കണായി തെരഞ്ഞെടുത്തത്.
മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന് മെഹ്റിന് വനിത ഐക്കണ്‍ അവാര്‍ഡ് സമ്മാനിച്ചു.
അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രചാരണാർഥം 'ഷീ റൈഡ്' എന്ന പേരില്‍ രാവിലെ മാളില്‍നിന്ന് ശംഖുംമുഖം വരെ വനിതകളുടെ ബൈക്ക് റാലി സംഘടിപ്പിച്ചു.
ലുലു മാളും കിംസ് ഹെല്‍ത്ത് ഗ്രൂപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ബൈക്ക് റാലിയില്‍ നിരവധി പേര് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.