'മലാല, നിങ്ങൾ ഒരു സമ്പൂർണ ദർശനമാണ്'; ആശംസകളുമായി പ്രിയങ്ക
text_fieldsന്യൂഡൽഹി: വിവാഹിതയായ ആക്ടിവിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്സായിക്ക് ആശംസകൾ നേർന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ''മലാലക്ക് അഭിനന്ദനങ്ങൾ, സന്തോഷകരവും ആഹ്ലാദകരവുമായ ജീവിതം ആശംസിക്കുന്നു. നിങ്ങൾ ഒരു സമ്പൂർണ ദർശനമാണ്''-പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഹൈ പെർഫോമൻസ് സെന്‍റർ ജനറൽ മാനേജർ അസീർ മാലിക്കാണ് മലാല യൂസഫ്സായിയുടെ വരൻ. ബർമിങ്ഹാമിലെ വീട്ടിൽ നടത്തിയ ലളിതമായ ചടങ്ങിലായിരുന്നു നിക്കാഹ്. ട്വിറ്ററിലുടെ വിവാഹവിവരം പുറത്തുവിട്ട മലാല, നിക്കാഹിന്‍റെ ചിത്രങ്ങളും പങ്കുവെച്ചു.
'ഇന്ന് ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞാനും അസീറും ജീവിതത്തിൽ ഒരുമിക്കാൻ തീരുമാനിച്ചു. ലണ്ടൻ ബർമിങ്ഹാമിലെ വീട്ടിൽ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത നിക്കാഹും നടത്തി. നിങ്ങളുടെ പ്രാർഥനകൾ ഞങ്ങൾക്കൊപ്പം വേണം. ഒരുമിച്ച് ജീവിക്കുന്നതിന്‍റെ ആവേശത്തിലാണ് തങ്ങളിരുവരുമെന്നും' മലാല ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.