ജനഹൃദയങ്ങളിലേക്ക് ഗോളടിച്ച ഫിദ ഖത്തറിലേക്ക്
text_fieldsമേലാറ്റൂർ: ഒരൊറ്റ ഫ്രീകിക്കിലൂടെ ജനഹൃദയങ്ങളിലേക്ക് ഗോളടിച്ചുകയറിയ ഫിദ ഫാത്തിമ ലോകകപ്പ് മത്സരം കാണാൻ ഖത്തറിലേക്ക്. തിരൂർക്കാട് എ.എം ഹൈസ്കൂൾ ഒമ്പതാം തരം വിദ്യാർഥിനിയും മേലാറ്റൂർ എടപ്പറ്റ ആലുംകുന്ന് സ്വദേശിയുമായ ഫിദ ശനിയാഴ്ച പുലർച്ച ഖത്തറിലേക്ക് തിരിച്ചു.
ട്രാവൽ ഗ്രൂപ്പായ ഗോമുസാഫിർ കമ്പനിയാണ് ലോകകപ്പ് കാണാൻ അവസരമൊരുക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധികയായ ഫിദക്ക് സ്കൂളിൽനിന്ന് യാത്രയയപ്പ് നൽകി. 29ന് നടക്കുന്ന പോർചുഗൽ- ഉറുഗ്വായ് മത്സരമാണ് ഫിദ വീക്ഷിക്കുക. പ്രസിദ്ധമായ 'റോണോ കിക്കി'ലൂടെ ഗോൾ നേടി സമൂഹ മാധ്യമത്തിലൂടെ വൈറലായതോടെയാണ് ഫിദ താരമായത്.
സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി നടത്തിയ ഫുട്ബാൾ മത്സരത്തിലാണ് എതിർ ടീം തീർത്ത മനുഷ്യമതിലിന് മുകളിലൂടെ ഗോൾ നേടിയത്. പെൺകുട്ടികളുടെ ജൂനിയർ വിഭാഗം സുബ്രതോ കപ്പ് ഉപജില്ല ജേതാക്കളായ സ്കൂൾ ടീം അംഗമായ ഫിദ കഴിഞ്ഞ വർഷത്തെ എൻ.എം.എം.എസ് സ്കോളർഷിപ് ജേതാവാണ്. അരിപ്ര ജുമാമസ്ജിലെ ഖത്തീബ് മുട്ടുപ്പാറ ഷിഹാബ് മൗലവിയുടെയും ബുഷ്റയുടെയും മകളാണ് ഫിദ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.