കാലിഗ്രഫിയുടെ സൗന്ദര്യം പകർത്തി റഫ റാസിക്
text_fieldsദുബൈ: വേള്‍ഡ് ആര്‍ട്ട് ദുബൈയില്‍ ശ്രദ്ധേയ സാന്നിധ്യമാവുകയാണ് തലശ്ശേരി ചേറ്റംകുന്ന് സ്വദേശി റഫ റാസിക്. ആര്‍ക്കിടെക്ട് ബിരുദധാരിയായ റഫ അറബി സാഹിത്യത്തിന്റെ കരുത്തുറ്റ ശാഖയായ കാലിഗ്രഫിയെ ‘ഇമോഷന്’ ചിത്രകലയില്‍ ഉൾച്ചേർത്താണ് ശ്രദ്ധയാകർഷിക്കുന്നത്. സംഗീത ആല്‍ബങ്ങളിലെ നിറസാന്നിധ്യമായ റഫ ഗായിക ദാന റാസിക്കിന്റെ സഹോദരിയും സംഗീത സംവിധായകനും ഗായകനുമായ റാസിക്-താഹിറ ദമ്പതികളുടെ മകളുമാണ്.
മോഡേണ്‍ അറബിക് കാലിഗ്രഫിയിലെ പുതിയതും പ്രത്യേകം തയാറാക്കിയതുമായ ചിത്രരചനകളാണ് റഫയുടെ സൃഷ്ടികള്‍. ‘ഇമോഷന്’ എന്നാണ് ഈ കലാവിഭാഗത്തിന് നാമകരണം ചെയ്തിരിക്കുന്നത്. അറബി പദാവലിയിലെ ഹുബ്ബ്, സ്വബ്ര്‍, സലാം, പ്രതീക്ഷ, സമര്‍പ്പണം, കരുത്ത് തുടങ്ങിയ വൈകാരിക പ്രകടനങ്ങളെ സൂചിപ്പിക്കുന്ന നിത്യവും നാം എതിരേല്ക്കുന്ന ആശയങ്ങളാണ് വരകളുടെ ഇതിവൃത്തം.
അക്രിലിക്, മിക്സഡ് മീഡിയഓണ് കാന്‍വാസാണ് ഈ കലാസൃഷ്ടിക്കായി ഉപയോഗിക്കുന്നത്. റഫയുടെ മനോധർമവും ഈ സൃഷ്ടികളുടെ കരവിരുതിന് മാറ്റുകൂട്ടുന്നു. തത്സമയ കാലിഗ്രഫി രചനയിലും റഫ പങ്കാളിയായി. നിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് ഇതിനെ വരവേറ്റത്. ‘ഗൾഫ് മാധ്യമം’ കമോണ്‍ കേരളയുടെ തല്‍സമയ കാലിഗ്രഫി രചന പ്രദര്‍ശനത്തിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു റഫ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.