രമണി ടീച്ചർ വെറും പുലിയല്ല
text_fields
തൃശൂരിൽ കഴിഞ്ഞ വർഷം നടന്ന പുലികളിയിൽ 12 പെൺപുലികളുടെ കൂട്ടത്തിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് കൂടിയായ ര മണി ടീച്ചറുമുണ്ടായിരുന്നു. എന്നാൽ കേവലം പുലികളിയിൽ മാത്രം ഒതുക്കി നിർത്താൻ കഴിയില്ല ടീച്ചറിനെ. വിങ്സ്, ദയ തു ടങ്ങിയ സംഘടനകളുടെ മുൻനിരയിൽ ടീച്ചറുണ്ട്. വിരമിച്ച ശേഷം എന്ത് എന്ന് ചിന്തിക്കുന്നവർക്ക് മാതൃകയാക്കാൻ കഴ ിയുന്നതാണ് ദേശീയ അധ്യാപക അവാർഡ് ജേതാവ് കൂടിയായ രമണി ടീച്ചറുടെ ജീവിതം.
അത്ര എളുപ്പമല്ല പുലിയാകാൻ < /p>
തൃശൂരിൽ പത്തോളം വരുന്ന ദേശങ്ങളുടെ നേതൃത്വത്തിലാണ് പുലികളി നടക്കുന്നത്. ഇൗ ദേശങ്ങളുടെ ടീമുകളിലൊന്നില െങ്കിലും അംഗമായാൽ മാത്രമേ പുലികളിയുടെ ഭാഗമാഗാനാവു. പെൺപുലികളെ ടീമിലുൾപ്പെടുത്താൻ ആദ്യം ആരും തയാറായിരുന്നില ്ല. പരിശീലനത്തിൽ കൃത്യമായി പെങ്കടുക്കുമോ, നല്ല കായിക ശേഷി ആവശ്യമായ പുലികളി സ്ത്രീകൾക്ക് വഴങ്ങുമോ, പുരുഷാരം ഒത്തുകൂടുന്ന പുലികളിയിൽ പെൺപുലികളെ എങ്ങനെയാണ് സ്വീകരിക്കുക തുടങ്ങി നിരവധി സംശയങ്ങളും ദേശങ്ങൾക്കുണ്ടായിരുന്നു. എന്നാൽ പെൺപുലികളെ പൂർണമായി വിശ്വാസത്തിലെടുത്ത് ടീമിലെടുക്കാൻ കോട്ടപ്പുറം ദേശം തയാറായതോടെ പെൺപുലികളുടെ വരവിന് കളമൊരുങ്ങി.
പുലികളിക്ക് മുമ്പ് കൃത്യമായ പരിശീലനം ആവശ്യമായിരുന്നു. ഇതിലെല്ലാം തന്നെ സജീവമായി പെങ്കടുക്കാൻ കഴിഞ്ഞതായി രമണിടീച്ചർ പറയുന്നു. പുലികളുടെ ചലനങ്ങൾ മനിസിലാക്കുന്നതിന് മൃഗശാലയിൽ വരെ പോയി.
പുലികളിയുടെ ദിവസം ഏറ്റവും കഠിനം ചായം തേച്ചുള്ള നിൽപ്പാണെന്ന് രമണി ടീച്ചർ. ഏകദേശം അഞ്ച് മണിക്കൂർ വരെ ഇത്തരത്തിൽ ചായം തേച്ച് കാത്തിരിക്കണം. കൈ കാലുകൾ അനക്കാതെയുള്ള ഇൗ നിൽപ്പ് ആദ്യം അൽപം പ്രശ്നം സൃഷ്ടിച്ചുവെങ്കിലും പിന്നീട് അതുമായി ഇണങ്ങിയെന്ന് ടീച്ചർ. കനത്ത മഴയിലും പുലിയായി തൃശൂരിലിറങ്ങിയപ്പോൾ ക്ഷീണമറിഞ്ഞതെയില്ലെന്ന് രമണി ടീച്ചർ പറയുന്നു. കാണികളായെത്തിവരിൽ നിന്നും ലഭിച്ചത് സമ്പുർണ സഹകരണം.
സ്ത്രീശാക്തികരണത്തിന് മാതൃകയായി വിങ്സ്
സിവിൽ പൊലീസ് ഒാഫീസർ വിനയ, അഡ്വക്കറ്റ് ദിവ്യ ദിവാകർ, സുധ എന്നിവരുടെ നേതൃത്വത്തിലാണ് വിങ്സ് ആരംഭിക്കുന്നത്. വിങ്സിെൻറ പാലക്കാട് ജില്ലയിലെ സജീവ സാന്നിധ്യമാണ് രമണി ടീച്ചർ. കായിക മേഖലയിലൂടെ സ്ത്രീശാക്തികരണം ഇതാണ് വിങ്സിെൻറ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. പുരുഷൻമാർക്കൊപ്പം തന്നെ കായികശേഷി സ്ത്രീകൾക്കുമുണ്ടാവാൻ ഇത്തരം ശ്രമങ്ങളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് രമണി ടീച്ചർ.
കാരുണ്യ സ്പർശമായി ദയ
പാലക്കാട് ജില്ലയിലെ ഒരു ചെറുഗ്രാമത്തിൽ ആരംഭിച്ച ദിശ ഇന്ന് നിരവധി പേർക്ക് ആശ്വാസമാകുന്നു. സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ നിരവധി പേർക്ക് സഹായമെത്തിക്കാൻ സംഘടനക്ക് സാധിക്കുന്നുണ്ട്. ദയ ചാരിറ്റബൾ ട്രസ്റ്റിെൻറ ട്രഷററാണ് രമണി ടീച്ചറിപ്പോൾ. പ്രതിമാസം ഒരു രോഗിക്കെങ്കിലും 10,000 രൂപ സഹായമെത്തിക്കാൻ ദയക്ക് കഴിയുന്നുണ്ടെന്ന് പറയുേമ്പാൾ ടീച്ചർക്ക് അഭിമാനം. അനാഥ പെൺകുട്ടികളുടെ വിവാഹം, പാവപ്പെട്ടവർക്ക് വീട് നൽകൽ ഇത്തരത്തിൽ ദയയുടെ കാൻവാസ് അനുദിനം വലുതാവുകയാണ്.
കാലത്തിന് മുേമ്പ നടന്ന പ്രധാനാധ്യാപിക
സ്കൂളുകളുടെ ഡിജിറ്റിൽവത്കരണവും പൊതുവിദ്യാഭ്യാസ സംരക്ഷണവുമെല്ലാം ഇന്നത്തെ പ്രധാന ചർച്ച വിഷയങ്ങളാണ്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് തന്നെ ഇൗ രീതിയിൽ മുന്നേറി നേട്ടങ്ങളേറെ സമ്പാദിച്ച സ്കൂളാണ് രമണി ടീച്ചർ പ്രധാനാധ്യാപികയായിരുന്നു ബമ്മണൂർ യു.പി സ്കൂൾ. ഡിജിറ്റിൽവത്കരണം, ജൈവ പച്ചക്കറി തോട്ടം, ഹരിത വിദ്യാലയം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പദ്ധതികളാണ് ടീച്ചർ സ്കുളിൽ നടപ്പിലാക്കിയത്. സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് തൊഴിൽ പരിശീലനം നൽകി വ്യത്യസ്തമായ ഒരു മാതൃകയും ഇൗ വിദ്യാലയം സൃഷ്ടിച്ചു. ഇൗ പദ്ധതി പ്രകാരം പരീശീലനം ലഭിച്ച രണ്ട് വീട്ടമ്മമാർ സർക്കാറിെൻറ നീര പദ്ധതി നീര കീഴിൽ തെങ്ങ് കയറ്റതൊഴിലാളികളായി ജോലി നോക്കുന്നു. ഇങ്ങനെ സ്കൂളിെൻറ വികസനത്തിലൂടെ ഗ്രാമത്തിെൻറ മൊത്തം വികസനം ടീച്ചർ നടപ്പിലാക്കാൻ ശ്രമിച്ചത്.
അർഹതക്കുള്ള അംഗീകാരമായി മികച്ച അധ്യാപികക്കുള്ള ദേശീയ അവാർഡ് ടീച്ചറെ തേടിയെത്തിയത്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജയിൽ നിന്ന് അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞത് ജീവതത്തിലെ മഹാഭാഗ്യമായി കരുതുന്നതായി രമണി ടീച്ചർ.
പിന്തുണയുമായി കുടുംബം
സാമൂഹിക പ്രവർത്തനവുമായി രംഗത്തിറങ്ങിയപ്പോൾ പിന്തിരിപ്പിക്കാൻ നിരവധി പേരുണ്ടായിരുന്നു. നല്ല കമൻറുകളേക്കാൾ മോശമായവയാണ് പലപ്പോഴും കേൾക്കേണ്ടി വന്നത്. ഇതെല്ലാം മറന്ന് മുന്നോട്ട് പോവാൻ സഹായച്ചത് ഭർത്താവിെൻറയും മക്കളുടെയും പൂർണ പിന്തുണയാണെന്ന് ടീച്ചർ. ഇനിയും മുന്നോട്ട് കുതിക്കാൻ കരുത്ത് പകരുന്നതും ഇൗ പിന്തുണ തന്നെ.
സ്കൂളിൽ അധ്യാപികയായായി ജോലി നോക്കിയിരുന്നതിനേക്കാളും തിരിക്കിലാണ് താനിപ്പോൾ എന്നാണ് രമണി ടീച്ചറുടെ പക്ഷം. എങ്കിലും കിട്ടുന്ന സമയം വെറുതെ കളയാൻ ടീച്ചറില്ല. അത് പരമാവധി എങ്ങനെ മറ്റുളളവരെ സഹായിക്കാൻ ഉപയോഗിക്കാം എന്നാണ് ടീച്ചർ നോക്കുന്നത്. ദയയിലും വിങ്സിലുമെല്ലാം കൂടുതൽ സജീവമാവണമെന്നാണ് ടീച്ചറുടെ ആഗ്രഹം. നമ്മുടെ ജീവിതം മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്തുന്നതല്ലെ ഏറ്റവും സന്തോഷം തരുന്നത് ഒരു ചെറുചിരിയോടെ ടീച്ചർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.