തുടങ്ങിയത് കാഥികയായി; തിളങ്ങിയത് ഗായികയായി
text_fieldsആലപ്പുഴ: കാഥികയായാണ് തുടങ്ങിയതെങ്കിലും ഗായികയായാണ് റംലാ ബീഗം ജനമനസ്സുകൾ കീഴടക്കിയത്. ഗ്രാമഫോൺ റെക്കോഡുകൾ പുറത്തിറക്കിയിരുന്ന പ്രശസ്ത കമ്പനിയായ എച്ച്.എം.വി, അവരുടെ ഏറ്റവും വലിയ അംഗീകാരം എന്ന നിലയിൽ ഹിസ് മാസ്റ്റേഴ്സ് വോയ്സ് എന്ന റംലയുടെ റെക്കോഡുകൾ പുറത്തിറക്കി. എച്ച്.എം.വിയിൽനിന്ന് റെക്കോഡുകളുടെ റോയൽറ്റിയായി പ്രതിമാസം വലിയ തുക ലഭിച്ചിരുന്നു. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഗാനമേള ട്രൂപ്പിലൂടെയാണ് ഗായിക എന്ന നിലയിൽ പ്രശസ്തയായത്. 20 വർഷം മുമ്പാണ് ആലപ്പുഴയിൽനിന്ന് കോഴിക്കോട് ഫറോക്കിൽ താമസമാക്കിയത്. 2004ൽ ലജ്നത്തുൽ സ്കൂളിൽ നടന്ന നൂറാം വാർഷികാഘോഷ പരിപാടിയിലാണ് അവസാനമായി ആലപ്പുഴയിൽ പൊതുപരിപാടിയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.