തലതിരിച്ചെഴുതിയ നിറ്റിക്ക് റെക്കോഡ്
text_fieldsതലതിരിച്ചെഴുത്തിൽ മികവ് കാട്ടിയ വീട്ടമ്മക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം. ആറ്റിങ്ങൽ ഇളമ്പ സ്വദേശിയായ നിറ്റി രാജ് എന്ന വീട്ടമ്മയാണ് ഈ അംഗീകാരം നേടിയത്. കേവലം വാക്കുകളോ വാചകങ്ങളോ മാത്രം തലതിരിച്ചെഴുതിയല്ല ഈ നേട്ടം.
സ്വന്തം ഭാവനയിൽ വിരിഞ്ഞ കഥകളെയും ചെറുകഥകളെയും തിരിച്ചെഴുതിയാണ് നിറ്റി രാജ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയത്. മലയാളത്തിൽ നാല് കഥകൾ, 19 ചെറുകഥകൾ, 30 ഒറ്റവരി കഥകൾ എന്നിവ തിരിച്ചെഴുതിയാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
കോളജ് കാലം മുതൽ കഥകളും കവിതകളും എഴുതുമായിരുന്നു. എന്നാൽ, വളരെ അവിചാരിതമായാണ് തെൻറ തിരിച്ചെഴുതാനുള്ള കഴിവ് നിറ്റി തിരിച്ചറിഞ്ഞത്. ടി.വിയിൽ നിന്ന് കണ്ണാടിയിൽ കണ്ട വാക്കിെൻറ പ്രതിബിംബം എഴുതിനോക്കിയതോടെയാണ് മിറർ റൈറ്റിങ്ങിൽ കൗതുകം തോന്നുന്നത്. ലോക്ഡൗൺ കാലത്താണ് തിരിച്ചെഴുത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കൂടുതൽ എഴുതാൻ തുടങ്ങിയതും. തുടർന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിേലക്ക് അപേക്ഷിച്ചു. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിക്കുക എന്ന ആഗ്രഹത്തിെൻറ ആദ്യ പടിയായിട്ടാണിതിനെ കാണുന്നതെന്നും നിറ്റി പറയുന്നു.
മിറർ റൈറ്റിങ്ങിൽ മാത്രമല്ല, ഫാബ്രിക് പെയിൻറിങ്, മിറർ പെയിൻറിങ്, ത്രീഡി പെയിൻറിങ്, ബോട്ടിൽ ആർട്, ക്രാഫ്റ്റ് വർക്ക് തുടങ്ങിയവയിലും പ്രാവീണ്യമുണ്ട്. ഇളമ്പ പൂവണത്തുംമൂട് ഇന്ദ്രപ്രസ്ഥത്തിൽ റെൻസി രമേശാണ് ഭർത്താവ്. തെൻറ കഴിവുകൾക്ക് കുടുംബത്തിെൻറ ഭാഗത്തുനിന്ന് മികച്ച പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.