അന്താരാഷ്ട്ര പ്രസംഗ പുരസ്കാര നിറവില്‍ രേഷ്മ ബഷീറും കുടുംബവും
text_fieldsഇരട്ട പ്രസംഗമത്സര വിജയത്തിെൻറ നിറവിലാണ് രേഷ്മ ബഷീറും കുടുംബാംഗങ്ങളും. സെൻറര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ പ്രസംഗമത്സരത്തിലും ശേഷം സിജി ഇൻറര്നാഷനലിനു കീഴില്‍ നടന്ന അന്തരാഷ്ട്ര പ്രസംഗമത്സരത്തിലും ഒന്നാമതെത്തി ചാമ്പ്യന്‍ സ്പീക്കര്‍ ഓഫ് ദ ഇയര്‍ പദവിക്ക് ഇവർ അര്‍ഹയായി. അന്താരാഷ്ട്രതലത്തില്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ 11 പ്രസംഗകരോട് മത്സരിച്ചാണ് രേഷ്മ ഒന്നാമതെത്തിയത്.
വിജയത്തിനു പിന്നില്‍ പിതാവ്, മാതാവ്, ഭര്‍ത്താവ്, അനുജൻ എന്നിവരുടെ പ്രോത്സാഹനം ഉണ്ടായിരുന്നതായി രേഷ്മ പറഞ്ഞു. ജിദ്ദയിലെ ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ മകളെ ഉന്നതിയിലേക്കെത്തിക്കണമെന്ന് പിതാവ് ബഷീര്‍ അഹ്മദ് മച്ചിങ്ങലിന് ആഗ്രഹമുണ്ടായിരുന്നു. പാഠ്യവിഷയങ്ങൾക്കു പുറമെ കായിക-പ്രഭാഷണ രംഗങ്ങളിലെല്ലാം മികവ് പുലര്‍ത്തിയെങ്കിലേ വളരാനാവൂവെന്ന അധ്യാപകരുടെ മാര്‍ഗനിർദേശം പരിഗണിച്ച് വ്യക്തിത്വ വികസന ക്ലാസ്, സിജിയുടെ എക്സ്പാ ക്യാമ്പ് തുടങ്ങിയവയിൽ പങ്കെടുത്തു. കായിക മികവിന് ടേബ്ൾ ടെന്നിസാണ് തിരഞ്ഞെടുത്തത്. വീട്ടില്‍ ഇതിനുള്ള സൗകര്യങ്ങൾ പിതാവ് ഒരുക്കി. സഭാകമ്പം ഇല്ലാതാക്കാന്‍ സ്പീക്കര്‍ ഉപയോഗിച്ച് വീട്ടില്‍ പരിശീലനം നടത്തി. പിതാവിന് പങ്കാളിത്തമുള്ള കമ്പനിയിലെ വാര്‍ഷികാഘോഷത്തിന് അവതാരകയാകാൻ അവസരം ലഭിച്ചതോടെ പ്രഭാഷണ മികവ് തിരിച്ചറിഞ്ഞു.
ഇതോടെ ഇന്ത്യന്‍ സ്കൂളില്‍ ഹെഡ് ഗേളായി തെരഞ്ഞെടുക്കപ്പെട്ടു. ടേബ്ള്‍ ടെന്നിസില്‍ സൗദി അറേബ്യയില്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചതോടെ ദേശീയതലത്തിൽ മത്സരിക്കാന്‍ അവസരം കിട്ടി. ഇതുവഴിയാണ് പാലക്കാട് മേഴ്സി കോളജില്‍ ബിരുദത്തിനു ചേർന്നത്. ഇപ്പോള്‍ ജിദ്ദയില്‍ ഭര്‍ത്താവ് അബ്ദുല്‍ വാഹിദുമൊന്നിച്ച് കഴിയുമ്പോഴും തെൻറ സർഗാത്മകതയെ പരിപോഷിക്കാന്‍ അവസരം കിട്ടുന്നത് ആത്മനിര്വൃതിയാണെന്ന് അവര്‍ പറഞ്ഞു. നിലവില്‍ സിജി ജിദ്ദ ചാപ്റ്ററിനു കീഴിലുള്ള ജിദ്ദ സിജി വുമെന് കലക്ടിവിെൻറ എക്സിക്യൂട്ടിവ് അംഗമാണ്. ഈ വേദി സംഘടിപ്പിക്കുന്ന പരിപാടികളും ഏറെ ഗുണംചെയ്തു. ഭര്‍ത്താവിെൻറയും അനുജന് ബാസിലിെൻറയും സഹായത്തോടെ കുട്ടികളുടെ നേതൃപാടവശേഷി വളര്‍ത്താനായി 'ബ്രാവോ പേഴ്സനല്‍ എക്സലന്‍സി' രണ്ടാം സീസണ് പരിപാടി നടത്താനുള്ള തയാറെടുപ്പിലാണ് രേഷ്മ. മലപ്പുറം സ്വദേശിനിയായ ഇവർ രണ്ടു കുട്ടികളുടെ മാതാവുകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.