സാൻവിയുടെ കലാലോകം
text_fieldsസാൻവി ബൈജു എന്ന സനൂട്ടി കലാരംഗത്ത് ജൈത്രയാത്ര തുടരുകയാണ്. ഇമാറാത്തില്‍ ഉടനീളം നിരവധി പരിപാടികളിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയ ഈ കൊച്ചു മിടുക്കി ഒരു ഹൃസ്വ ചിത്രത്തിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. മൂന്നാം വയസുമുതൽ ശാസ്ത്രീയ നൃത്തവും സിനിമാറ്റിക് ഡാൻസും പഠിക്കാൻ തുടങ്ങിയ സാൻവി അക്കാലം മുതൽ തന്നെ ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്നുവരുന്ന ഒട്ടുമിക്ക പരിപാടികളിലേയും നിറസാന്നിധ്യമാണ്.
നൃത്ത അധ്യാപിക സവിത ഷനൂജിെൻറ കീഴിലാണ് പഠിച്ചിരുന്നത്. പിന്നീട് ഗുരുകുലം ഇൻസ്റ്റിറ്റ്യൂട്ടില്‍ ശിക്ഷണത്തിൽ ശാസ്ത്രീയ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അഞ്ചുവർഷത്തിലേറെയായി സംഗീതവും അഭ്യസിക്കുന്നു. ചിത്രകാരി രേഷ്മ സൈനുലാബ്ദീനാണ് ചിത്ര രചനയിലെ ഗുരു. പഠനവും നൃത്തവും പാട്ടും ചിത്ര രചനയും ടിക് ടോക്കും മോഡലിങ്ങും അഭിനയവുമെല്ലാം ഒന്നിച്ച് കൊണ്ടുപോകുന്ന ഈ മിടുക്കി ഉമ്മുല്‍ഖുവൈൻ ന്യൂ ഇന്ത്യന്‍ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഫാഷൻ ഷോകളിലും റേഡിയോ പ്രോഗ്രാമുകളിലും സാമൂഹിക ചടങ്ങുകളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അമ്മ സുജിത ബൈജു മൊബൈലിൽ ഷൂട്ട് ചെയ്ത് നിർമിച്ച മൂന്നര മിനുട്ട് ദൈർഘ്യമുള്ള 'ഡാർക്ക്' എന്ന ഹൃസ്വചിത്രത്തിലാണ് പ്രധാനവേഷത്തിൽ സാൻവി അഭിനയിച്ചത്.
ഹച്ചിൻസൺ പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ബൈജുവാണ് പിതാവ്. ഏക സഹോദരൻ കൃതിക് ബൈജു രണ്ടാം വർഷ ഏറോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.