തണുപ്പകറ്റാൻ വസ്ത്രങ്ങൾ തുന്നി സദു ഹൗസ്
text_fieldsകുവൈത്ത് സിറ്റി: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കുവൈത്ത് ടെക്സ്റ്റൈൽ ആർട്ട് അസോസിയേഷൻ (കെ.ടി.എ.എ), ഖൈത് ഗ്രൂപ്, തുർക്കിയ എംബസി എന്നിവയുടെ സഹകരണത്തോടെ അൽ സദു ഹൗസ് ചാരിറ്റി ഡ്രൈവ് നടത്തി.
270 തൊപ്പി, 100 സ്കാർഫ്, 67 പുതപ്പ്, 45 കുട്ടികളുടെ വസ്ത്രങ്ങൾ, ഒമ്പത് ജാക്കറ്റുകൾ, ആറ് ജോടി സോക്സ്, അഞ്ച് ജോടി കൈയുറ എന്നിവയുൾപ്പെടെ സന്നദ്ധപ്രവർത്തകർ ഒറ്റ ദിവസംകൊണ്ട് 502 ഇനം നിർമിച്ചു. ഇവ ദുരന്തമേഖലകളിലേക്ക് അയക്കും.
കൂടുതൽ വസ്ത്രങ്ങളും പുതപ്പും ശേഖരിച്ച് അയക്കാനും ഉദ്ദേശ്യമുണ്ടെന്ന് അൽ സദു ഹൗസ് ചെയർപേഴ്സൻ ശൈഖ ബീബി ദുവൈജ് അസ്സബാഹ് പറഞ്ഞു. സഹായവുമായി നിരവധി പേർ എത്തിയതായും സംഭാവനയായി ധാരാളം നൂലുകൾ, തുണിത്തരങ്ങൾ, ത്രെഡുകൾ, സൂചികൾ എന്നിവ ലഭിച്ചതായും കുവൈത്ത് ടെക്സ്റ്റൈൽ ആർട്ട് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബത്തൂൽ അൽ സയെഗ് പറഞ്ഞു.
കുവൈത്ത് എപ്പോഴും ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം നൽകിയിട്ടുണ്ടെന്നും അവർ സൂചിപ്പിച്ചു. ഏതു തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഞങ്ങൾ എപ്പോഴും പങ്കാളികളായിരിക്കുമെന്നും ഡോ. ബത്തൂൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.