നാലാം തരം വരെ മാത്രം സ്കൂൾ പഠനം; നാടിന് അഭിമാനമായി സഫീനയുടെ ഡോക്ടറേറ്റ്
text_fieldsകുറ്റ്യാടി: എൽ.പി സ്കൂളിൽ മാത്രം പഠിച്ച വേളം പെരുവയലിലെ അത്തിയോട്ടുകുന്നുമ്മൽ അമ്മതിന്റെയും ഉമ്മാച്ചുവിന്റെയും മകൾ സഫീന നേടിയ ഡോക്ടറേറ്റ് നാടിെൻറ അഭിമാനമായി. തടസ്സങ്ങളെ തട്ടിമാറ്റി സ്വപ്രയത്നത്തിലൂടെയാണ് കോഴിക്കാട് സർവകലാശാലയിൽനിന്ന് അറബിയിൽ ഡോക്ടറേറ്റ് നേടിയത്.
ശാരീരിക അവശതകൾ കാരണം നാലാം ക്ലാസിനുശേഷം സ്കൂളിൽ പഠിക്കാനായിട്ടില്ല. പനിയുടെ രൂപത്തിൽ വന്ന പോളിയോ ഇവരുടെ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തുകയായിരുന്നു. സ്കൂളിൽ നടന്നെത്താനാവില്ലായിരുന്നു. വാഹനസൗകവും ലഭ്യമായിരുന്നില്ല. ട്യൂഷൻ ക്ലാസിൽ പഠിച്ചാണ് എസ്.എസ്.എൽ.സി ജയിച്ചത്.
നിശ്ചയദാർഢ്യത്തോടെ പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ കരസ്ഥമാക്കി. ഫെലോഷിപ്പോടെ ഫാറൂഖ് കോളജിലെ ഡോ. അലി നൗഫലിനു കീഴിലായിരുന്നു ഗവേഷണം. മലപ്പുറത്ത് ഗവ. എൽ.പി സ്കൂളിൽ അധ്യാപികയായി ജോലി ലഭിച്ചു. തുടർന്ന് തിരുവനന്തപുരത്തുകാരനായ ഷഫീഖുമായി വിവാഹം. യു.പി സ്കൂളിലും ഹൈസ്കൂളിലും ജോലി ലഭിച്ചു. ഇപ്പോൾ തിരുവനന്തപുരം കിളിമാനൂരിലാണ് ജോലി. സുപ്രീംകോടതി വിധിയും കേരള വികലാംഗ നിയമവും അനുസരിച്ച് അർഹതപ്പെട്ട അസി. പ്രഫസർ തസ്തിക റാങ്ക് ലിസ്റ്റിൽ ഇടംകിട്ടിയിട്ടും രണ്ടു കോളജുകളിൽ നിയമനം നൽകിയില്ല എന്ന ദുഃഖം ഇവർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.