സ്രാങ്ക് ലൈസൻസ് നേടുന്ന സംസ്ഥാനത്തെ ഏക വനിതയായി സന്ധ്യ
text_fieldsപെരുമ്പളം: സ്രാങ്ക് ലൈസൻസ് കരസ്ഥമാക്കി സംസ്ഥാനത്തെ ഏക വനിതയായി പെരുമ്പളം തുരുത്തേൽ മണിയുടെ ഭാര്യ എസ്. സന്ധ്യ. കേരള ഇൻലാൻഡ് വെസൽ റൂൾ 2010 പ്രകാരം നടന്ന സ്രാങ്ക് ടെസ്റ്റിലാണ് പെരുമ്പളം തുരുത്തേൽ വീട്ടിൽ സന്ധ്യ വിജയിച്ചത്. ബാർജ്, മത്സ്യബന്ധന വെസൽ തുടങ്ങിയ ജല വാഹനങ്ങളിൽ ജോലി ചെയ്യാൻ കെ.ഐ.വി സ്രാങ്ക് ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് അനുവാദമുള്ളത്.
ലാസ്കർ ലൈസൻസോടെ കുറഞ്ഞത് രണ്ടുവർഷം ബോട്ടിൽ ജോലി ചെയ്തിട്ടുള്ളവർക്ക് പോർട്ടിൽ സ്രാങ്ക് പരീക്ഷക്ക് അപേക്ഷിക്കാം. അഞ്ചുദിവസത്തെ ക്ലാസിനുശേഷം ബോട്ടിൽ ട്രയൽ നടത്തും. ട്രയലിൽ പാസാകുന്നവർക്കുമാത്രം നടത്തുന്ന എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവർക്ക് സ്രാങ്ക് ലൈസൻസ് ലഭിക്കും.
വിഴിഞ്ഞം, തിരുവനന്തപുരം, കൊല്ലം, കൊടുങ്ങല്ലൂർ തുടങ്ങിയ പോർട്ടുകളിൽ ഈ പരീക്ഷ നടത്തുന്നുണ്ട്. ആലപ്പുഴ പോർട്ടിൽനിന്നാണ് സന്ധ്യ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. 2022 നവംബറിൽ പുന്നമട ഫിനിഷിങ് പോയൻറിൽ നടത്തിയ ട്രയലിൽ 45 പേരോളം പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.