നാവിക മേഖലയിലും മുന്നേറാൻ സൗദി വനിതകൾ
text_fieldsയാംബു: മറൈൻ മേഖലയിലും മുന്നേറ്റത്തിന് സൗദി യുവതികൾ. യാംബുവിൽ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ പരിശീലന പരിപാടി പൂർത്തിയാക്കി 11 യുവതികൾ ലൈസൻസ് സ്വന്തമാക്കി.
യാംബു ഗവർണർ സഹദ് ബിൻ മർസൂഖ് അൽ-സുഹൈമി മറൈൻ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് യുവതികൾക്ക് വിതരണം ചെയ്തു. യാംബുവിലെ അതിർത്തി സുരക്ഷ വിഭാഗം അസിസ്റ്റന്റ് കമാൻഡർ കേണൽ അബ്ദുല്ല ബിൻ ബറക അൽ-ബലവി, ഡെപ്യൂട്ടി ഗവർണർ ഫൈസൽ അൽ-മുതൈരി, മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ഹമീദ് ഷാലെ അൽ-ജുഹാനി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
യാംബുവിലെ സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷന്റെ പരിശീലന വകുപ്പിന്റെ പങ്കാളിത്തത്തോടെയാണ് മറൈൻ മേഖലയിൽ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. മദീന മേഖലയിലെ ബോർഡർ ഗാർഡ് കമാൻഡന്റ് നടത്തിയ സൈദ്ധാന്തികവും പ്രായോഗികവുമായ എല്ലാ പരീക്ഷകളിലും സൗദി യുവതികൾ വിജയിച്ചാണ് ലൈസൻസ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.