നിപ പകര്‍ന്ന പാഠം; റോബോട്ടാണ് താരം
text_fieldsലിനി സിസ്റ്ററുടെ നീറുന്ന ഓർമയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കുവേണ്ടി റോബോട്ടിനെ വികസിപ്പിച്ചിരിക്കുകയാണ് എറണാകുളം സെന്‍റ് തെരേസാസ് സ്‌കൂൾ വിദ്യാര്‍ഥികളായ അല്‍ മസാജനും, നന്ദന.ജി.കൃഷ്ണയും.
രോഗിയെ സമ്പർക്കവിലക്കിലാവുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും, രോഗിയെ പരിചരിക്കുന്നവരുടെയും ജീവന് ഭീഷണി ഉണ്ടാകുന്ന സാഹചര്യം റോബോട്ടിന്‍റെ സഹായത്തോടെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. റോബോട്ടില്‍ ഘടിപ്പിച്ച കാമറയിലൂടെ മുറിയിലെ കാര്യങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.
സെന്‍സര്‍ മുഖേന വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനിലൂടെ രോഗിയുടെ ശരീരത്തിലെ താപനിലയും, ഓക്‌സിജന്‍അളവും രേഖപ്പെടുത്താം. രോഗിയെ സാനിറ്റൈസ് ചെയ്യുന്നതോടൊപ്പം, ഉപയോഗിച്ച സാധനങ്ങള്‍ സ്‌റ്റെറിലൈസ് ചെയ്യാനും, ഒരു മുറിയിൽനിന്ന് മറ്റൊരുമുറിയിലേക്ക് കയറുമ്പോള്‍ റോബോട്ടിനെ അണുനശീകരണം നടത്താനുള്ള സംവിധാനവും ഇതിലുണ്ട്.
അരിത്തമറ്റിക് വെര്‍ച്വല്‍ അസിസ്റ്റന്‍റ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത റോബോട്ടുമായി നേരിട്ട് സമ്പര്‍ക്കം സാധ്യമാകുന്ന റോബോട്ടും മേളയില്‍ കൗതുകമായി. 12 വാട്ടിന്‍റെ ചാർജബിൾ ബാറ്ററി ഉപയോഗിച്ച് ഓരോരുത്തരുടെയും ആവശ്യങ്ങൾക്കനുസരിച്ച് വികസിപ്പിച്ചെടുക്കാവുന്ന ഓമനക്കുട്ടൻ റോബോട്ടും മേളയിലെ കാഴ്ചയായി.
തീപിടിത്തം, ഗ്യാസ് ചോർച്ച , മഴക്കാറ് എന്നിവർ അറിയുന്നതിനുള്ള സെൻസറുകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. വയനാട് ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസിലെ വിദ്യാർഥികളായ അലൻ ലെജീഷ്, നിവിൻ ജോസ് എന്നിവരാണ് മണിക്കുട്ടൻ ഇ- സെർവന്‍റ് സംവിധാനവുമായെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.