സ്വന്തം കൈപ്പടയിൽ എഴുതിയ ഖുർആനുമായി ഷഹന മോൾ സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ
text_fieldsതാനൂർ: ഒമ്പതുമാസം കൊണ്ട് ഖുർആൻ മുഴുവനും സ്വന്തം കൈപ്പടയിൽ എഴുതി വാർത്തകളിലിടം പിടിച്ച താനൂർ എടക്കടപ്പുറത്തെ ഷഹനമോൾ താൻ എഴുതി പൂർത്തിയാക്കിയ വിശുദ്ധ ഗ്രന്ഥവുമായി പാണക്കാട്ടെത്തി.തന്റെ കൈപ്പടയിൽ പകർത്തിയ ഖുർആൻ പാണക്കാട് തങ്ങൾക്ക് സമർപ്പിക്കണമെന്നത് ഷഹനമോളുടെ ആഗ്രഹമായിരുന്നു.
ഇന്നലെ രാവിലെയാണ് ഭർത്താവിനോടും നാട്ടിലെ പ്രമുഖരോടുമൊപ്പം ഷഹന പാണക്കാട്ടെത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ആഗ്രഹം നിറവേറ്റിയ സംതൃപ്തിയിലാണ് ഷഹനമോൾ.
ഷഹനമോൾ എഴുതിയ ഖുർആൻ സ്വീകരിച്ച സാദിഖലി തങ്ങൾ സ്നേഹസമ്മാനം നൽകുകയും ചെയ്തു. ഇനി രണ്ടുമാസം കൊണ്ട് ഖുർആന്റെ മുപ്പത് അധ്യായങ്ങളും എഴുതി പൂർത്തിയാക്കണം എന്നാണ് ഷഹനയുടെ ആഗ്രഹം.താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളജിലെ ഖുതുബുഖാനയിലേക്ക് ഖുർആൻ നൽകാനാണ് ഷഹന ആഗ്രഹിക്കുന്നത്.
പാണക്കാട് നടന്ന ചടങ്ങിൽ എടക്കടപ്പുറം മഹല്ല് ഖതീബ് ഹൈദരലി റഹ്മാനി, കെ. സലാം, ഷഹനയുടെ ഭർത്താവ് അഫ്സൽ, ബാസിത് ഹുദവി, നഗരസഭ കൗൺസിലർ സി.പി. നജ്മത്ത്, ഇ. സാദിഖലി, പി.പി. അഫ്സൽ, കെ.വി. മനാഫ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.